ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡബ്ലിനിലെ സ്വോർഡ്സ് പ്രദേശത്ത് ആയിരുന്നു സംഭവം. 5 ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
വാനിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുകയായിരുന്നു 20 കാരൻ. ഇതിനിടെ വാഹനം സ്വോർഡ്സ് മേഖലയിൽവച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം ആണ് 20 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post

