വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. 50 വയസ്സുകാരനാണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.
പോലീസ് ഓംബുഡ്സ്മാനായ ഫിയോസ്റൂ ആണ് അന്വേഷണം ആരംഭിച്ചത്. ശനിയാഴ്ച ആയിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്ത 50 കാരൻ മരിച്ചത്. രാവിലെ ഇയാളെ സെല്ലിനുള്ളിൽ അവശനിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post

