ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. അമേരിക്കയുടെ കിഴക്കൻ തീരത്ത് ഹെർണാണ്ടോ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇന്നത്തെ 13 വിമാന സർവ്വീസുകളെയാണ് തീരുമാനം ബാധിക്കുക.
ഡിഎഎ അധികൃതർ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഡബ്ലിനിൽ നിന്നുള്ള ഏഴ് വിമാനങ്ങളും ഡബ്ലിനിലേക്കുള്ള ആറ് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളം, ന്യൂജേഴ്സിയിലെ ന്യൂവാർക്ക് വിമാനത്താവളം, ബോസ്റ്റൺ വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.
Discussion about this post

