- വീണ്ടും അമേരിക്കയുടെ എഫ്-35 തകർത്തു; അവകാശവാദവുമായി ഇറാൻ
- രഞ്ജിത്തിനെ ചോദ്യം ചെയ്യണം , മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പോലീസ്
- ട്രക്കും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് അപകടം; മരിച്ചത് ബ്രസീലിയൻ സ്വദേശി
- അപകടമെന്ന് സുരക്ഷാ സേന; ലെബനൻ സന്ദർശനം റദ്ദാക്കി മക്കെന്റി
- ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ഡ്രോൺ ആക്രമണം ; മിന എൽ അഹ്മദി എണ്ണ ശുദ്ധീകരണശാലയിൽ തീ പിടിത്തം
- പേരാമ്പ്ര അനൗൺസ്മെന്റ് വിവാദം: ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
- ഹെലൻ മക്കെൻഡിയെ കണ്ട് സെലൻസ്കി
- ശത്രുസംഹാരം മാത്രം ലക്ഷ്യം ; പാകിസ്ഥാനെ തകർത്തെറിയാൻ കരുത്തുമായി ഐ എൻ എസ് അരിധമൻ വരുന്നു
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം ജനപ്രിയമായ പേരുകൾ പുറത്തുവിട്ട് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ). സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഏറ്റവും പ്രചാരം നേടിയ ആൺ കുട്ടിയുടെ പേര് റിയാൻ എന്നായിരുന്നു. ലില്ലി ആയിരുന്നു ഏറ്റവും പ്രചാരം നേടിയ പെൺകുട്ടിയുടെ പേര്. നേരത്തെ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ആൺകുട്ടിയുടെ പേര് എന്നത് ജാക്ക് ആയിരുന്നു. എന്നാൽ റിയാന്റെ വരവോട് കൂടി ജാക്ക് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. നോഹ, ജെയിംസ്, ഒയിസിൻ എന്നീ പേരുകളാണ് തുടർച്ചയായ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. പെൺകുട്ടികളുടെ ജനപ്രിയ പേരുകളിൽ രണ്ടാമതായി ഉള്ളത് ഹവ്വയാണ്. ഫിയദ്, ഗ്രേസ്, സാഡീ എന്നീ പേരുകൾക്കാണ് തുടർന്നുള്ള സ്ഥാനങ്ങൾ.
ഡബ്ലിൻ: സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 39 വയസ്സുള്ള ജോസഫ് ലാലറിമനെയാണ് ശിക്ഷിച്ചത് 2024 ജൂൺ 20 ന് ആയിരുന്നു ജോസഫ് സുഹൃത്ത് മൈക്കൽ റയാനെ കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ് സാരമായി പരിക്കേറ്റ മൈക്കൽ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ജോസഫിനെ അതിസാഹസികമായിട്ടാണ് പോലീസ് പിടികൂടിയത്.
ഡബ്ലിൻ: ഇബേയുടെ അയർലൻഡിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത. ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള കമ്പനിയുടെ തീരുമാനമാണ് അയർലൻഡിലെ ജീവനക്കാരെയും പ്രതിസന്ധിയിലാഴ്ത്തിയത്. രാജ്യത്ത് 50 തൊഴിലവസരങ്ങൾ നഷ്ടമായേക്കും. ആഗോളതലത്തിൽ കമ്പനി പുന:ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 800 തൊഴിലസവരങ്ങളോ അല്ലെങ്കിൽ 6 ശതമാനം തൊഴിൽ ശക്തിയോ കുറയ്ക്കാനാണ് തീരുമാനം. അയർലൻഡിൽ 1000 ജീവനക്കാരാണ് ഇബേയ്ക്ക് ഉള്ളത്.
കിൽക്കെന്നി: ഗ്രീൻ പാർട്ടിയുടെ വാർഷിക സമ്മേളനം കൗണ്ടി കിൽക്കെന്നിയിൽ ഇന്ന് നടക്കും. നൂറ് കണക്കിന് പാർട്ടി പ്രവർത്തകരാണ് സമ്മേളനത്തിന്റെ ഭാഗമാകുക. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ സമ്മേളനമാണ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ് പാർട്ടി വാർഷിക സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സമ്മേളനം ചർച്ച ചെയ്യും. ന്യൂപാർക്ക് ഹോട്ടലിലാണ് പരിപാടി. പരിപാടിയിൽ പാർട്ടി നേതാവ് റോഡറിക് ഒ’ഗോർമാൻ, പാർട്ടിയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡെപ്യൂട്ടി ലീഡർ കൗൺസിലർ ഹേസൽ ചു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
ഡബ്ലിൻ: ഐറിഷ് സർക്കാരിന്റെ ഇമിഗ്രേഷൻ ബില്ലിൽ വിമർശനവുമായി ഐറിഷ് മനുഷ്യാവകാശ സമത്വ കമ്മീഷൻ. ബില്ലുമായി ബന്ധപ്പെട്ട് ഫലപ്രദമായ ചർച്ചകളോ ഇടപെടലുകളോ നടക്കാതിരുന്ന പശ്ചാത്തലത്തിലാണ് നടപടി. ബില്ലിന്റെ സൂക്ഷ്മപരിശോധന നടന്നിട്ടില്ലെന്ന് കമ്മീഷൻ പ്രതികരിച്ചു. 300 ഭേദഗതികളാണ് ബില്ലിൽ പരാമർശിക്കുന്നത്. എന്നാൽ ഇതിൽ വെറും 14 എണ്ണം മാത്രമാണ് ചർച്ച ചെയ്തിരിക്കുന്നത്. നാല് മണിക്കൂർ മാത്രമാണ് ചർച്ച നടന്നത്. ഇത്രയും പ്രധാനപ്പെട്ട ഭേദഗതിയ്ക്ക് അംഗീകാരം നൽകുന്നതിന് ഗൗരവമേറിയ ചർച്ചകൾ ആവശ്യമാണ്. എന്നാൽ അത് ഉണ്ടായിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ക്വീൻ വിക്ടോറിയയുടെ പ്രതിമയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ബെൽഫാസ്റ്റ് ഹോസ്പിറ്റൽ കോംപ്ലക്‌സിൽ സ്ഥാപിച്ചിരുന്ന പ്രതിമയ്ക്ക് നേരെ ആയിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് വിവരം. പ്രതിമയ്ക്ക് മേൽ ചുവന്ന നിറത്തിലുള്ള പെയിന്റ് ഒഴിക്കുകയായിരുന്നു. അതേസമയം സംഭവത്തെ അപലപിച്ച് യുയുപി ഹെൽത്ത് വക്താവ് അലൻ ചേംബേഴ്‌സ് രംഗത്ത് എത്തി. ഇത്തരം ആക്രമണങ്ങൾ നീതീകരിക്കാൻ കഴിത്തത് ആണെന്ന് അദ്ദേഹം പ്രതികരിച്ചു.
ഡബ്ലിൻ: നൈജീരിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്ലാക്ക് ആക്‌സസ് എന്ന ക്രിമിനൽ സംഘത്തിലെ അയർലൻഡിലെ കണ്ണികളെ കണ്ടെത്താൻ കൗണ്ടികളിൽ പരിശോധന. ഏഴോളം കൗണ്ടികളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. കിൽഡെയർ, സ്ലൈഗോ, ഡബ്ലിൻ, ഗാൽവേ, ലിമെറിക്ക്, കിൽക്കെന്നി, മീത്ത് എന്നീ കൗണ്ടികളിൽ ആയിരുന്നു പരിശോധന. 11 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയിൽ നിന്നുള്ള ഗാർഡ, ഗാർഡ നാഷണൽ ക്രൈം ബ്യൂറോ, ഡിക്ടക്ടീവ് യൂണിറ്റുകൾ എന്നിവ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
ഡബ്ലിൻ: അയർലൻഡിൽ ഭവന രഹിതരുടെ എണ്ണത്തിൽ വീണ്ടും വർധന. എണ്ണം 17,000 കവിഞ്ഞു. ചരിത്രത്തിൽ ആദ്യമായിട്ടാണ് അയർലൻഡിൽ ഭവന രഹിതരുടെ എണ്ണം ഇത്രയും ഉയരുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 17,112 പേർക്കാണ് രാജ്യത്ത് വീടില്ലാത്തത്. ഇതിൽ 11,792 പേർ മുതിർന്നവരാണ്. 5,319 പേർ കുട്ടികളും. ഭവന രഹിതരിൽ 2,555 കുടുംബങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം ഭവന രഹിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വർധനവ് ഉണ്ടായിരിക്കുന്നത്.
ഡബ്ലിൻ: അഭിഷേകാഗ്നി വചന ശുശ്രൂഷ ഇന്ന് ഡബ്ലിനിൽ. ബ്യൂമൗണ്ടിലെ ബ്ലെസ്സ്ഡ് മാർഗരെറ്റ് ബാൾ ചർച്ച് ദേവാലയത്തിൽ ആണ് പരിപാടി. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന പരിപാടി ഉച്ചയ്ക്ക് 3.30 വരെ തുടരും. അനോയിന്റിംഗ് ഫയർ കാത്തലിക് മിനിസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലയാളത്തിലാണ് ശുശ്രൂഷ നടക്കുന്നത്. വിശുദ്ധബലി, ജീവകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി- ആരാധന എന്നിവ ശ്രൂശ്രൂഷയുടെ ഭാഗമായുള്ള പരിപാടികളാണ്.
ഡബ്ലിൻ: ബ്രിട്ടൻ സ്വദേശിയുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിൽ യുവാവിനെതിരെ കേസ് എടുത്ത് പോലീസ്. ഡബ്ലിനിലെ ടെമ്പിൾ ബാറിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവത്തിലാണ് നടപടി. 22 കാരനായ ദരാഗ് ഒ ബ്രിയാനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 40 വയസ്സുള്ള ആന്റണി ഹെരണാണ് ഇയാളുടെ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 21 ന് ആയിരുന്നു സംഭവം. വിനോദസഞ്ചാരത്തിന് വേണ്ടിയായിരുന്നു ഒരു കുട്ടിയുടെ പിതാവ് കൂടിയായ ആന്റണി ഡബ്ലിനിൽ എത്തിയത്. ഒ ബ്രിയാന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ ആന്റണി രണ്ട് മാസം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
