ഡബ്ലിൻ: ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സ്ക്രാംബ്ലർ ബൈക്കുകളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിൻഗ്ലാസ്, കാബ്ര, ബ്ലാഞ്ചാർഡ്ടൗൺ എന്നീ മേഖലകളിലെ 18 ഓളം സ്ഥലങ്ങളിലായിരുന്നു പരിശോധന.
60 ഓളം വാഹനങ്ങളാണ് പിടിച്ചെടുത്തത്. 29 സ്ക്രാംബ്ലർ ബൈക്കുകൾ, 21 ഇ-സ്കൂട്ടറുകൾ, 3 ഇ-ബൈക്കുകൾ, 3 ക്വാഡ് ബൈക്കുകൾ എന്നിവയാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. 18,000 യൂറോയുടെ ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

