ഡബ്ലിൻ: ബഫ്ത (ബ്രിട്ടീഷ് അക്കാമദി ഫിലിം അവാർഡ്സ്) പുരസ്കാര നിറവിൽ ഐറിഷ് നടി ജെസി ബക്ലി. മികച്ച നടിയ്ക്കുള്ള പുരസ്കാരമാണ് ജെസി സ്വന്തമാക്കിയത്. പുരസ്കാര നേട്ടത്തിൽ ഉപപ്രധാനമന്ത്രി സെെമൺ ഹാരിസ് ജെസിയെ അഭിനന്ദിച്ചു.
ഞായറാഴ്ചയായിരുന്നു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് ബഫ്ത പുരസ്കാരം അയർലൻഡിനെ തേടിയെത്തുന്നത്. ജെസിയ്ക്ക് പുറമേ പോൾ മെസ്കലും പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
Discussion about this post

