- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
- വടക്കൻ അയർലൻഡിൽ മഴ
Author: sreejithakvijayan
ഡൊണഗൽ: കൗണ്ടി ഡൊണഗലിനെ നടുക്കി വാഹനാപകടം. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സെന്റ് ജോൺസ്റ്റണിലെ ആർ236 ൽ ആയിരുന്നു അപകടം ഉണ്ടായത്. ഏകദേശം 19 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പുരുഷന്മാരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ: സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ എപ്പിസ്‌കോപ്പൽ അയർലൻഡിൽ. ശനിയാഴ്ചത്തെ സ്ഥിരീകരണ ശുശ്രൂഷയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. രാവിലെ 10 മണി മുതലാണ് പരിപാടി ആരംഭിക്കുക. ഡബ്ലിനിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ കോൺഗ്രിഗേഷനിലാണ് പരിപാടി. ഇടവകയിലെ 19 കുട്ടികളാണ് സഭയുടെ പൂർണഅംഗത്വത്തിലേക്ക് പ്രവേശിക്കുന്നത്. ഇടവകയുടെ 15ാമത് വാർഷിക സമാപന യോഗവും ഇതിന് ശേഷം നടക്കും. ഈ പരിപാടിയിൽ മുഖ്യാതിഥി ആയിട്ടാണ് ബിഷപ്പ് സാബു കോശി ചെറിയാൻ പങ്കെടുക്കുന്നത്.
ഡബ്ലിൻ: അയർലൻഡിൽ അടുത്ത നാല് ദിവസം കൂടി മഴ ലഭിക്കുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. എന്നാൽ അടുത്ത വാരത്തോടെ അയർലൻഡിൽ വെയിലും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ആരംഭം കുറിയ്ക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. അടുത്ത ആഴ്ചയിൽ ശരാശരിയ്ക്കും മുകളിലായിട്ടായിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. അന്തരീക്ഷം വരണ്ടിരിക്കും. ഇന്ന് രാവിലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിക്കും. പടിഞ്ഞാറ് ഭാഗത്ത് മഴ ശക്തമാകും. ഇടിമിന്നലിനും സാധ്യതയുണ്ട്.
കിൽഡെയർ: ജോ ജോ ഡുള്ളാർഡ് , ഡീഡ്രെ ജേക്കബ് എന്നീ യുവതികളുടെ കൊലാപാതകവുമായി ബന്ധപ്പെട്ടുള്ള തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ സംഘം. തെളിവുകൾ കണ്ടെത്തുന്നതിനായി പ്രത്യേക ഡ്രോണുകളും ഓൺ- സൈറ്റ് ഇമേജിംഗ് സെൻസറുകളും വിന്യസിച്ചു. കാസ്ലെറുഡ്ഡറി അപ്പറിലെ ക്വാറിയിലാണ് പരിശോധന നടക്കുന്നത്. ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്. കുഴിയെടുത്തുള്ള പരിശോധനയിൽ ഫോറൻസിക് സംഘത്തിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് അത്യാധുനിക സംവിധാനങ്ങൾ തിരച്ചിലിനായി ഉപയോഗിക്കാൻ തീരുമാനിച്ചത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ക്ലോണ്ടാൽക്കിനിൽ വൻ ലഹരിവേട്ട. ആറ് ലക്ഷം യൂറോയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ആറ് ലക്ഷം യൂറോ വിലമതിക്കുന്ന കെറ്റാമൈൻ, 40,000 യൂറോ വിലവരുന്ന കഞ്ചാവ്, 35,000 യൂറോ വിലവരുന്ന കൊക്കെയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 17,940 യൂറോ പണവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
ഡബ്ലിൻ: അപ്പാർട്ട്‌മെന്റുകൾക്ക് കോർപ്പറേഷൻ നികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ. നികുതി ഇളവ് സർക്കാരിന് അമിത സാമ്പത്തികഭാരം നൽകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. പ്രതിവർഷം 120 മില്യൺ യൂറോയുടെ അധിക ചിലവ് ആയിരിക്കും ഈ തീരുമാനം സർക്കാരിന് ഉണ്ടാക്കുക. 2026 ബജറ്റിനായി തയ്യാറാക്കിയ ആഭ്യന്തര ഉപദേശ റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. അതേസമയം വികസന ചെലവിൽ ഒരു ശതമാനം മാത്രം ലാഭിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. റിവെർസ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. ഇരുചക്രവാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 9.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 50 കാരന്റെ മൃതദേഹം സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: വിന്റർ ഒളിമ്പിക്‌സ് താരങ്ങൾ തിരികെ ജന്മനാട്ടിൽ. നാല് ഐറിഷ് അത്‌ലറ്റുകളാണ് കഴിഞ്ഞ ദിവസം ഡബ്ലിനിൽ വിമാനം ഇറങ്ങിയത്. ഇവർക്ക് ഉജ്ജ്വല സ്വീകരണം നൽകി. സ്‌കീയർമാരായ ബെൻ ലിഞ്ച്, കോർമാക് കോമർഫോർഡ്, അനബെല്ലെ സുർബേ, തോമസ് മലോണി വെസ്റ്റ്ഗാർഡ് എന്നിവരാണ് തിങ്കളാഴ്ച തിരിച്ചെത്തിയത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഡബ്ലിനിലെ കായിക വകുപ്പിൽ നടന്ന പരിപാടിയിൽ ഇവർ പങ്കാളികളായി.
ടിപ്പററി: ടിപ്പററിയിൽ എച്ച്എസ്ഇയിൽ നിന്നും പണം തട്ടിയ ദന്തഡോക്ടർക്ക് തടവും പിഴയും. മൊണാർ സ്വദേശി ജൊറോ കീലിയെയാണ് ശിക്ഷിച്ചത്. 1 വർഷത്തെ തടവും 1 ലക്ഷം യൂറോ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. 58,000 യൂറോയാണ് ഇയാൾ എച്ച്എസ്ഇയിൽ നിന്നും തട്ടിയത്. 17 വർഷത്തെ സേവനത്തിനിടെ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശിക്ഷ വിധിച്ചത്. 312 വഞ്ചനാ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡബ്ലിൻ: അടിയന്തിര വിഭാഗത്തിൽ ഉൾപ്പെടുത്തിയ കുട്ടികൾ അപ്പോയ്ൻമെന്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലാഴ്ച. 1700 കുട്ടികൾക്കാണ് ഈ ദുരവസ്ഥ. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിന്റെ ആഭ്യന്തര ഓഡിറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. ദേശീയ പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസത്തിനുള്ളിൽ ട്രയൽ ചെയ്യാത്ത 2,450 റഫറലുകൾ കൂടി അന്വേഷണത്തിൽ കണ്ടെത്തി. അടിയന്തിരമായി അപ്പോയ്‌മെന്റ് ലഭിക്കേണ്ടത് 1706 കുട്ടികൾക്കാണ്. അപ്പോയ്‌മെന്റ് ലഭിക്കാത്തതിനാൽ 28 ദിവസത്തിലധികമായി ഇവർ കാത്തിരിക്കുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
