ഡബ്ലിൻ: കഴിവുകൾക്ക് അനുസരിച്ച് വേതനം ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി അയർലൻഡിലെ തൊഴിലാളികൾ. ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് ( ഐസിടിയു ) നടത്തിയ സർവ്വേയിലാണ് തൊഴിലാളികൾ തങ്ങളുടെ നിരാശ പങ്കുവച്ചത്. 1850 പേരിലായിരുന്നു സർവ്വേ.
52 ശതമാനം പേർ തങ്ങളുടെ കഴിവുകൾക്കും അധ്വാനത്തിനും അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 44 ശതമാനം പേരാണ് തങ്ങൾക്ക് അർഹമായ ശമ്പളം ലഭിക്കുന്നുണ്ടെന്ന് കണക്കാക്കുന്നത്. തൊഴിൽ വ്യവസ്ഥകൾ ചർച്ച ചെയ്യുമ്പോൾ തൊഴിലുടമയ്ക്ക് തുല്യമായ അധികാരം തങ്ങൾക്കില്ലെന്ന് പത്തിൽ ഏഴ് പേരും അഭിപ്രായപ്പെടുന്നു. സ്ത്രീകളാണ് ഈ അഭിപ്രായം കൂടുതലായി പങ്കുവയ്ക്കുന്നത്.
Discussion about this post

