ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ക്ലോണ്ടാൽക്കിനിൽ വൻ ലഹരിവേട്ട. ആറ് ലക്ഷം യൂറോയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ആറ് ലക്ഷം യൂറോ വിലമതിക്കുന്ന കെറ്റാമൈൻ, 40,000 യൂറോ വിലവരുന്ന കഞ്ചാവ്, 35,000 യൂറോ വിലവരുന്ന കൊക്കെയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ 17,940 യൂറോ പണവും പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും. ലഹരി വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
Discussion about this post

