ടിപ്പററി: ടിപ്പററിയിൽ എച്ച്എസ്ഇയിൽ നിന്നും പണം തട്ടിയ ദന്തഡോക്ടർക്ക് തടവും പിഴയും. മൊണാർ സ്വദേശി ജൊറോ കീലിയെയാണ് ശിക്ഷിച്ചത്. 1 വർഷത്തെ തടവും 1 ലക്ഷം യൂറോ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. 58,000 യൂറോയാണ് ഇയാൾ എച്ച്എസ്ഇയിൽ നിന്നും തട്ടിയത്.
17 വർഷത്തെ സേവനത്തിനിടെ ആണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശിക്ഷ വിധിച്ചത്. 312 വഞ്ചനാ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Discussion about this post

