ഡബ്ലിൻ: സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ എപ്പിസ്കോപ്പൽ അയർലൻഡിൽ. ശനിയാഴ്ചത്തെ സ്ഥിരീകരണ ശുശ്രൂഷയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. രാവിലെ 10 മണി മുതലാണ് പരിപാടി ആരംഭിക്കുക.
ഡബ്ലിനിലെ ഹോളി ട്രിനിറ്റി സിഎസ്ഐ കോൺഗ്രിഗേഷനിലാണ് പരിപാടി. ഇടവകയിലെ 19 കുട്ടികളാണ് സഭയുടെ പൂർണഅംഗത്വത്തിലേക്ക് പ്രവേശിക്കുന്നത്. ഇടവകയുടെ 15ാമത് വാർഷിക സമാപന യോഗവും ഇതിന് ശേഷം നടക്കും. ഈ പരിപാടിയിൽ മുഖ്യാതിഥി ആയിട്ടാണ് ബിഷപ്പ് സാബു കോശി ചെറിയാൻ പങ്കെടുക്കുന്നത്.
Discussion about this post

