ഡൊണഗൽ: കൗണ്ടി ഡൊണഗലിനെ നടുക്കി വാഹനാപകടം. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സെന്റ് ജോൺസ്റ്റണിലെ ആർ236 ൽ ആയിരുന്നു അപകടം ഉണ്ടായത്. ഏകദേശം 19 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് പുരുഷന്മാരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

