ഡബ്ലിൻ: അയർലൻഡിൽ അടുത്ത നാല് ദിവസം കൂടി മഴ ലഭിക്കുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. എന്നാൽ അടുത്ത വാരത്തോടെ അയർലൻഡിൽ വെയിലും ചൂടുമുള്ള കാലാവസ്ഥയ്ക്ക് ആരംഭം കുറിയ്ക്കുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
അടുത്ത ആഴ്ചയിൽ ശരാശരിയ്ക്കും മുകളിലായിട്ടായിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. അന്തരീക്ഷം വരണ്ടിരിക്കും. ഇന്ന് രാവിലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിക്കും. പടിഞ്ഞാറ് ഭാഗത്ത് മഴ ശക്തമാകും. ഇടിമിന്നലിനും സാധ്യതയുണ്ട്.
Discussion about this post

