- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
മയോ: 11 മില്യൺ യൂറോയുടെ സമ്മാനാർഹമായ ലോട്ടോ ജാക്ക്‌പോട്ട് ടിക്കറ്റ് വിറ്റത് കൗണ്ടി മയോയിലെ കടയിൽ നിന്നും. ന്യൂപോർട്ടിലെ മുൽറാനി റോഡിലുള്ള സർക്കിൾ കെ സർവീസ് സ്റ്റേഷനിലെ കെല്ലീസ് മേസിൽ നിന്നാണ് ടിക്കറ്റ് വിറ്റ് പോയത്. അതേസമയം സമ്മാനം ലഭിച്ചയാളുടെ പേര് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നറുക്കെടുപ്പ് ദിവസമാണ് സമ്മാനാർഹമായ ടിക്കറ്റ് ഉടമകൾ വാങ്ങിയത്. ഇക്കാര്യം നാഷണൽ ലോട്ടറി സ്ഥിരീകരിച്ചു. 11,101,285 യൂറോയാണ് വിജയികൾക്ക് ലഭിക്കുക. മൈക്കൽ കെല്ലിയാണ് കടയുടെ ഉടമ. ടിക്കറ്റിന് സമ്മാനം ലഭിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കടയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്ന് മൈക്കൽ കെല്ലി പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിന്റെ വികസനത്തിനായി മെട്രോലിങ്ക് പദ്ധതി അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട് ഡബ്ലിൻ ചേംബർ. ഡാറ്റാ സെന്ററുകളെയും മറ്റ് സാങ്കേതിക വികസനങ്ങളെയും അവസരമായിട്ടാണ് കാണുന്നത് എന്നും ഇവയൊന്നും തന്നെ ഡബ്ലിന്റെ വികസനത്തിന് തടസ്സമല്ലെന്നും ബിസിനസ് ഗ്രൂപ്പിന്റെ പുതിയ പ്രസിഡന്റും ഗ്യാസ് നെറ്റ്വർക്ക്‌സ് അയർലൻഡ് സിഇഒയുമായ ഡേവിഡ് കെല്ലി പറഞ്ഞു. ചേംബറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അത്താഴ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ലിന്റെ മത്സരക്ഷമതയും ഭാവി വളർച്ചയും ഉറപ്പാക്കുന്നതിന് ആവശ്യമായ വികസന പദ്ധതികൾ ത്വരിതപ്പെടുത്തണമെന്ന് കെല്ലി സർക്കാരിനോട് ആവശ്യപ്പെട്ടു. അയർലൻഡിലെ തന്നെ മൂന്നിലൊന്ന് തൊഴിലവസരങ്ങളും ഉള്ളത് ഡബ്ലിനിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ 500 ലധികം ബിസിനസുകാരാണ് പങ്കെടുത്തത്.
ഡബ്ലിൻ: അയർലൻഡിൽ രാത്രി കാലങ്ങളിൽ ഇനി തണുപ്പ്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഗണ്യമായി താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. അന്തരീക്ഷ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കും. ഇന്ന് രാജ്യത്തിന്റെ ചിലയിടങ്ങളിൽ മഴ ലഭിക്കും. ഇന്ന് വൈകുന്നേരം 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും അന്തരീക്ഷ താപനില. അർദ്ധരാത്രി മഞ്ഞ് വീഴ്ചയ്ക്കും ഐസിനും സാധ്യതയുണ്ട്. നാളെ രാവിലെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം മഴ ആരംഭിക്കും. രാത്രി ശക്തമായ തണുപ്പ് ആയിരിക്കും അനുഭവപ്പെടുക.
ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അയർലൻഡ് സന്ദർശിച്ചേക്കും. അയർലൻഡിലെ യുഎസ് അംബാസിഡർ എഡ്വേർഡ് വാൽഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം സെപ്തംബറിൽ ആയിരിക്കും അദ്ദേഹത്തിന്റെ സന്ദർശനം. പ്രമുഖ മാധ്യമമായ ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അംബാസിഡർ ഇത് സംബന്ധിച്ച സൂചന നൽകിയത്. സെപ്തംബറിൽ നടക്കുന്ന ഐറിഷ് ഓപ്പൺ ടൂർണമെന്റ് കാണാൻ ട്രംപ് എത്തിയേക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഐറിഷ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: പൊതുഗതാഗത സുരക്ഷയുള്ള സേനാംഗങ്ങൾക്ക് അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം നൽകുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാൻ. എയർപോർട്ട് പോലീസിന്റെ മാതൃകയിൽ ആയിരിക്കും ഇവരുടെ പ്രവർത്തനം. ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ സേനയെ രൂപീകരിക്കുന്നതിനായി സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇവർക്ക് അറസ്റ്റ് ചെയ്യാനും പിന്തുടരാനും ഉള്ള അധികാരം നൽകും. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം പുരോഗമിക്കുകയാണ്. എൻടിഎയുടെ നിയന്ത്രണത്തിലായിരിക്കും പുതിയ സേനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡബ്ലിൻ: കൗണ്ടി ഡബ്ലിനിലെ പ്രിയറി ഫീൽഡിലുള്ള അഫോർഡബിൾ ഹൗസുകൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയും ഫിൻഗൽ കൗണ്ടി കൗൺസിലും ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 36 അഫോർഡബിൽ വീടുകൾക്ക് വേണ്ടിയാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. രണ്ടും, നാലും നിലകളിലായിട്ടാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വൺ ബെഡ്, ടു ബെഡ്, ത്രീ ബെഡ് അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. ഓരോ അപ്പാർട്ട്‌മെന്റുകൾക്കും ബാൽകണിയോ ടെറസോ ഉണ്ടായിരിക്കും.
ഡബ്ലിൻ: തനിക്കും തന്റെ കുടുംബത്തിനും നേരെ ഭീഷണി മുഴക്കിയവർ അതിന്റെ പരിണിതഫലം അനുഭവിക്കുമെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. കേസിൽ പ്രതികളായ രണ്ട് പേരെ അടുത്തിടെ ജയിലിൽ അടച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കും കുടുംബത്തിനും നേരെ ഓൺലൈൻ ഭീഷണി മുഴക്കിയ ആരും തന്നെ അതിന്റെ പരിണിതഫലത്തിൽ നിന്നും മോചിതരാകില്ല. തനിക്കും തന്റെ കുടുംബത്തിനും നേരെ വലിയ അക്രമാസക്തമായ വാക്കുകൾ ആയിരുന്നു അക്രമികൾ ഉപയോഗിച്ചിരുന്നത്. ഇത്തരം പ്രവൃത്തികൾ മറ്റുള്ളവരെ ഉപദ്രവിക്കുന്നത് പ്രോത്സാഹിപ്പിക്കുമോ എന്ന് താൻ ഭയക്കുന്നു. അതുകൊണ്ട് തന്നെ കുറ്റക്കാരെ ഒരിക്കലും വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിക്ലോ: പ്രമുഖ വാക്ക്‌റൂട്ട് ആയ ബ്രേ- ഗ്രേസ്റ്റോൺസ് ക്ലിഫ് വാക്കിലൂടെ സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പ്. നടപ്പാത ഇടിയാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിക്ലോ കൗണ്ടി കൗൺസിലിന്റേതാണ് മുന്നറിയിപ്പ്. ഇന്നലെ ക്ലിഫ് വാക്ക് മാനേജ്‌മെന്റ് കമ്മിറ്റിയുമായി കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. ഈ പാത ഉപയോഗിക്കുന്നത് ഒരു പക്ഷെ ആളുകളുടെ ജീവൻ തന്നെ ആപത്തിലാക്കാമെന്നാണ് നിർദ്ദേശം.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കാർ ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിൽ പുന:രന്വേഷണവുമായി പോലീസ്. 36 വർഷം മുൻപ് നടന്ന സംഭവമാണ് പോലീസ് വീണ്ടും അന്വേഷിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 1990 ൽ ആയിരുന്നു ബെൽഫാസ്റ്റിനെ നടുക്കിയ സംഭവം ഉണ്ടായത്. 65 വയസ്സുള്ള ജെയിംസ് സെഫ്റ്റൻ, 66 വയസ്സുള്ള എലൻ എന്നിവരാണ് മരിച്ചത്. ഇവരുടെ കാറിനടിയിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വീട്ടിൽ നിന്നും ബെൽഫാസ്റ്റ് സിറ്റി സെന്ററിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്.
ലിമെറിക്ക്: ലിമെറിക്കിൽ വൻ മയക്കുമരുന്ന് വേട്ട. 1.54 മില്യൺ യൂറോയിലധികം വിലയുള്ള മയക്കുമരുന്ന് കണ്ടെടുത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ആയിരുന്നു സംഭവം. കഹെർഡാവ് മേഖലയിൽ നിന്നായിരുന്നു ലഹരി പിടിച്ചെടുത്തത്. പ്രദേശത്ത് ലഹരിസംഘങ്ങളെ പിടികൂടുന്നതിനായുള്ള പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് കാറിൽ ലഹരിയുമായി പ്രതികൾ സ്ഥലത്ത് എത്തി. ഇതോടെ പോലീസ് കാർ തടഞ്ഞു. തുടർന്ന് പരിശോധന നടത്തുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
