സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുള്ള വ്യക്തിയ്ക്കാണ് ജീവൻ നഷ്ടമായത്. റിവെർസ്ടൗൺ മേഖലയിൽ ആയിരുന്നു സംഭവം. ഇരുചക്രവാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
രാവിലെ 9.20 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 50 കാരന്റെ മൃതദേഹം സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

