കിൽഡെയർ: ജോ ജോ ഡുള്ളാർഡ് , ഡീഡ്രെ ജേക്കബ് എന്നീ യുവതികളുടെ കൊലാപാതകവുമായി ബന്ധപ്പെട്ടുള്ള തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണ സംഘം. തെളിവുകൾ കണ്ടെത്തുന്നതിനായി പ്രത്യേക ഡ്രോണുകളും ഓൺ- സൈറ്റ് ഇമേജിംഗ് സെൻസറുകളും വിന്യസിച്ചു. കാസ്ലെറുഡ്ഡറി അപ്പറിലെ ക്വാറിയിലാണ് പരിശോധന നടക്കുന്നത്.
ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ തിരച്ചിൽ ആരംഭിച്ചത്. കുഴിയെടുത്തുള്ള പരിശോധനയിൽ ഫോറൻസിക് സംഘത്തിന് തെളിവുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് അത്യാധുനിക സംവിധാനങ്ങൾ തിരച്ചിലിനായി ഉപയോഗിക്കാൻ തീരുമാനിച്ചത്.
Discussion about this post

