ഡബ്ലിൻ: അപ്പാർട്ട്മെന്റുകൾക്ക് കോർപ്പറേഷൻ നികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ. നികുതി ഇളവ് സർക്കാരിന് അമിത സാമ്പത്തികഭാരം നൽകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. പ്രതിവർഷം 120 മില്യൺ യൂറോയുടെ അധിക ചിലവ് ആയിരിക്കും ഈ തീരുമാനം സർക്കാരിന് ഉണ്ടാക്കുക.
2026 ബജറ്റിനായി തയ്യാറാക്കിയ ആഭ്യന്തര ഉപദേശ റിപ്പോർട്ടിലാണ് മുന്നറിയിപ്പ്. അതേസമയം വികസന ചെലവിൽ ഒരു ശതമാനം മാത്രം ലാഭിക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Discussion about this post

