ഡബ്ലിൻ: അടിയന്തിര വിഭാഗത്തിൽ ഉൾപ്പെടുത്തിയ കുട്ടികൾ അപ്പോയ്ൻമെന്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാലാഴ്ച. 1700 കുട്ടികൾക്കാണ് ഈ ദുരവസ്ഥ. ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിന്റെ ആഭ്യന്തര ഓഡിറ്റിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
ദേശീയ പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസത്തിനുള്ളിൽ ട്രയൽ ചെയ്യാത്ത 2,450 റഫറലുകൾ കൂടി അന്വേഷണത്തിൽ കണ്ടെത്തി. അടിയന്തിരമായി അപ്പോയ്മെന്റ് ലഭിക്കേണ്ടത് 1706 കുട്ടികൾക്കാണ്. അപ്പോയ്മെന്റ് ലഭിക്കാത്തതിനാൽ 28 ദിവസത്തിലധികമായി ഇവർ കാത്തിരിക്കുന്നു.
Discussion about this post

