ഡബ്ലിൻ: വിന്റർ ഒളിമ്പിക്സ് താരങ്ങൾ തിരികെ ജന്മനാട്ടിൽ. നാല് ഐറിഷ് അത്ലറ്റുകളാണ് കഴിഞ്ഞ ദിവസം ഡബ്ലിനിൽ വിമാനം ഇറങ്ങിയത്. ഇവർക്ക് ഉജ്ജ്വല സ്വീകരണം നൽകി.
സ്കീയർമാരായ ബെൻ ലിഞ്ച്, കോർമാക് കോമർഫോർഡ്, അനബെല്ലെ സുർബേ, തോമസ് മലോണി വെസ്റ്റ്ഗാർഡ് എന്നിവരാണ് തിങ്കളാഴ്ച തിരിച്ചെത്തിയത്. ഇവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഡബ്ലിനിലെ കായിക വകുപ്പിൽ നടന്ന പരിപാടിയിൽ ഇവർ പങ്കാളികളായി.
Discussion about this post

