Author: sreejithakvijayan

ഡബ്ലിൻ: വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷന് പുതിയ ചെയർമാൻ. ലേബർ കോടതിയുടെ മുൻ ചെയർമാനായ കെവിൻ ഫോളിയെയാണ് ചെയർമാനായി പ്രഖ്യാപിച്ചത്. അടുത്ത മാസം 1 ന് അദ്ദേഹം ചുമതലയേൽക്കും. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. 2031 മാർച്ച് 1 വരെ അദ്ദേഹം പദവിയിൽ തുടരും. 2016 മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെ ഫോളി ലേബർ കോടതിയുടെ ചെയർമാൻ ആയിരുന്നു. ലേബർ റിലേഷൻസ് കമ്മീഷനിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Read More

ഡൗൺ: കൗണ്ടി ഡൗൺ സ്വദേശിനി ലിസ ഡോറിയന്റെ തിരോധാനവും കൊലപാതകവുമായും ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 40 വയസ്സുള്ള സ്ത്രീയും 42 വയസ്സുള്ള പുരുഷനുമാണ് അറസ്റ്റിലായത്. അതേസമയം കസ്റ്റഡിയിൽ എടുത്ത ഇരുവരെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ലിസ ഡോറിയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2005 ഫെബ്രുവരി 27 ന് ആയിരുന്നു 25 വയസ്സ് പ്രായമുള്ള ലിസ ഡോറിയനെ കാണാതായത്. ഡൗണിലെ ബംഗോറിൽ നിന്നായിരുന്നു തിരോധാനം. ബാലിഹൽബർട്ടിനെ കാരവൻ പാർക്കിൽ സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കാനായ ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതെ ഇരിക്കുകയായിരുന്നു.

Read More

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ നടത്തിയ പരിശോധനയിൽ നായ്ക്കളെയും ആയുധങ്ങളും ലഹരിയും പിടിച്ചെടുത്ത് പോലീസ്. എമിലി, ക്ലോൺമെൽ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ക്ലോൺമെലിൽ നടത്തിയ പരിശോധനയിൽ 10 നായ്ക്കളെ ആയിരുന്നു പിടിച്ചെടുത്തത്. ഇവയ്ക്ക് വെറ്റിനറി ഡോക്ടർമാർ പരിചരണം നൽകിവരികയാണ്. എമിലിയിൽ നടത്തിയ പരിശോധനയിൽ തോക്കും 70,000 യൂറോ വിലമതിയ്ക്കുന്ന കൊക്കെയ്‌നും പിടിച്ചെടുത്തു. ലഹരി വസ്തുക്കൾ വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

Read More

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കൗമാരക്കാരെ തിരിച്ചറിഞ്ഞു. ഡെറി സ്വദേശികളായ ഡാനിയേൽ കുള്ളൻ, കെവിൻ പോർട്ടർ എന്നിവരാണ് മരിച്ചത്. 18 വയസ്സാണ് ഇരുവരുടെയും പ്രായം. ചൊവ്വാഴ്ചയാണ് ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവറായ മറ്റൊരു 18 കാരന് സാരമായി പരിക്കേറ്റിരുന്നു. ഇയാൾ റോയൽ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഡബ്ലിൻ: കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആൻ പോസ്റ്റ്. 300 ജീവനക്കാരെയാണ് പുതുതായി നിയമിക്കുന്നത്. പോസ്റ്റൽ ഡെലിവറി സേവനങ്ങൾ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഈ വർഷത്തെ പീക്ക് സീസൺ കണക്കിലെടുത്താൻ ആൻ പോസ്റ്റിന്റെ തിരക്കിട്ട നീക്കം. ഇത് കണക്കിലെടുത്ത് ഡബ്ലിൻ 24 ലെ ചീവർസ്ടൗണിൽ പുതിയ പാഴ്‌സൽ സംസ്‌കരണ പ്രോസസിംഗ് ഫെസിലിറ്റിയും തുറന്നിട്ടുണ്ട്. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ രണ്ട് മാസങ്ങളിൽ പാഴ്‌സൽ അളവ് ഏകദേശം 50 ശതമാനം കൂടുതലാണ്.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ഒ കോണൽ സ്ട്രീറ്റിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ വ്യക്തി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം അറസ്റ്റിലായ യുവാവിനെ കുറ്റം ചുമത്താതെ വിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read More

ഡൊണഗൽ: ലെറ്റർകെന്നിയിൽ ഇ-സ്‌കൂട്ടറുകൾ പിടിച്ചെടുത്ത് പോലീസ്. രാജ്യത്ത് തുടരുന്ന സുരക്ഷാദൗത്യത്തിന്റെ ഭാഗമായി ലെറ്റർകെന്നിയിൽ നടത്തിയ പരിശോധനയിലാണ് ഇ-സ്‌കൂട്ടറുകൾ പിടിച്ചെടുത്തത്. മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു. 16 വയസ്സെങ്കിലും പ്രായമെത്തിയവർ മാത്രമേ ഇ-സ്‌കൂട്ടറുകൾ ഓടിക്കാൻ പാടുള്ളൂവെന്ന് പോലീസ് നിർദ്ദേശിച്ചു. മണിക്കൂറിൽ 20 കിലോമീറ്ററിൽ കൂടുതൽ വേഗപരിധി പാടില്ല. നിയമം അനുശാസിക്കുന്ന വഴിയിലൂടെ മാത്രമേ ഇത് ഓടിയ്ക്കാൻ പാടുള്ളൂ. ലൈറ്റുകളും ഓഡിബിൾ വാണിംഗ് ഡിവൈസും, റിഫ്‌ളക്ടറുകളും ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ പുതിയ ജിഎഎ പരിശീലന കേന്ദ്രത്തിന് അനുമതി. ജിഎഎ കൗണ്ടി ബോർഡ് നൽകിയ അപേക്ഷയിൽ ആസൂത്രണ കമ്മീഷനാണ് അനുമതി നൽകിയത്. അതേസമയം പ്രദേശവാസികളുടെ എതിർപ്പ് അവഗണിച്ചുകൊണ്ടാണ് കൗൺസിലിന്റെ തീരുമാനം. സൗത്ത് ഡബ്ലിനിലെ ടെമ്പിലോഗിലാണ് പുതിയ പരിശീലന കേന്ദ്രം നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ജിഎഎ കൗണ്ടി ബോർഡ് നൽകിയ അപേക്ഷയിൽ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിൽ അനുമതി നൽകിയിരുന്നു. ഇതേ തുടർന്നാണ് മുന്നോട്ട് പോകുന്നതിനായി ആസൂത്രണ കമ്മീഷനിൽ അപേക്ഷ നൽകിയത്.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 21, 35, 55 വയസ്സുള്ളവരെയാണ് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുക. ഇവർക്കെതിരെ പോലീസ് ബലാത്സംഗത്തിന് കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും പോലീസ് മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് കോടതിയിൽ ഹാജരാക്കിയത്.

Read More

കെറി: കൗണ്ടി കെറിയിലെ കർഷകൻ മൈക്കിൾ ഗെയ്‌നിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തി പോലീസ് കസ്റ്റഡിയിൽ തുടരുന്നു. 50 വയസ്സുകാരനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അറസ്റ്റിലായതിന് പിന്നാലെ ഇയാളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. പിന്നീട് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇയാളെ വിട്ടയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

Read More