- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ മഴയെ തുടർന്ന് ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് അവസാനിച്ചു. അഞ്ച് കൗണ്ടികളിലെ വാണിംഗ് ആണ് അവസാനിച്ചത്. അതേസമയം ഇന്നലെ ശക്തമായ മഴയായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്ന കൗണ്ടികളിൽ ഉൾപ്പെടെ ലഭിച്ചത്. കോർക്ക്, കെറി, ഗാൽവേ, മയോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഉണ്ടായിരുന്നത്. ശനിയാഴ്ച അർധരാത്രി ആയിരുന്നു വാണിംഗുകൾ ആരംഭിച്ചത്. ഞായറാഴ്ച അർധരാത്രി വാണിംഗ് അവസാനിച്ചു.
മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത്. 18 വയസ്സുള്ള സിയാൻ ഫാരൽ, പാട്രിക് ടുഫി (19) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.15 ന് ആയിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മയോയിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ഇവരുടെ അപ്രതീക്ഷിത വിയോഗത്തിൽ അതീവ ദു:ഖത്തിലാണ് ഉറ്റവരും പ്രദേശവാസികളും. അതേസമയം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
മാഡ്രിഡ്: സ്‌പെയിനിൽ ഐറിഷ് പൗരന് മർദ്ദനം. സംഭവത്തിൽ സ്പാനിഷ് പൗരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 65 കാരൻ സ്‌പെയിനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫ്യൂൻഗിരോളയിലെ കോസ്റ്റ ഹോളിഡേ റിസോർട്ടിൽ ആയിരുന്നു സംഭവം. റിസോർട്ടിൽ നിന്നും മറ്റൊരിടത്തേയ്ക്ക് പോകാൻ ആയിരുന്നു 65 കാരനായ ഐറിഷ് പൗരൻ ടാക്‌സി ബുക്ക് ചെയ്തത്. എന്നാൽ ടാക്‌സി ഡ്രൈവർ മദ്യപിച്ച് എത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഡ്രൈവർ 65 കാരനെ ആക്രമിക്കുകയായിരുന്നു.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ എം4 ൽ ആയിരുന്നു സംഭവം ഉണ്ടായത്. ഇതേ തുടർന്ന് എം4 ദീർഘനേരം അടച്ചിട്ടു. എം4 നും ജെ7 മെയ്‌നൂത്തിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു 60 കാരൻ. ഇതിനിടെ അദ്ദേഹത്തെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
കോർക്ക്: ബിബ്ലിയ-26 നാഷണൽ ഗ്രാൻഡ് ഫിനാലെയിൽ കിരീടം സ്വന്തമാക്കി ഡബ്ലിൻ റീജിയണിലെ സ്വോർഡ്‌സ് കുർബാന സെന്റർ. കഴിഞ്ഞ ദിവസം കോർക്കിലെ റിവർസ്റ്റിക് കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടി. അയർലൻഡിലെ നാല് റീജിയണിലെ 12 കുർബാന സെന്ററുകളിൽ നിന്നുള്ള ടീമുകളായിരുന്നു മത്സരത്തിൽ പങ്കാളികളായത്. ട്രോഫിയും ലേ ഡേവ്‌നോ നൽകുന്ന 600 യൂറോയുടെ ക്യാഷ് അവാർഡും ആയിരുന്നു ഒന്നാം സ്ഥാനക്കാരായ സ്വോർഡ്‌സ് കുർബാന സെന്ററിന് ലഭിച്ചത്. ഡബ്ലിൻ റീജിയണിലെ തന്നെ ഫിബ്‌സ്ബറോ കുർബാന സെന്റർ രണ്ടാം സ്ഥാനവും താലാ കുർബാന സെന്റർ മൂന്നാം സ്ഥാനവും നേടി.
ഡബ്ലിൻ: ഭവനമന്ത്രി ജെയിംസ് ബ്രൗൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിൻ മുൻ ലോർഡ് മേയർ ക്രിസ്റ്റി ബ്രൂക്ക്. നിലവിൽ രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിസന്ധി ഇനിയും രൂക്ഷമാകുന്നതിന് മുൻപ് ജെയിംസ് ബ്രൗൺ സ്ഥാനം രാജിവയ്ക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ഭവനമന്ത്രിയായി ജെയിംസ് ബ്രൗൺ ചുമതലയേറ്റതിന് പിന്നാലെ ഭവന രഹിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. വീടില്ലാത്തവരുടെ ഏറ്റവും പുതിയ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. പുതിയ വാടക നിയമം കൂടി പരിഗണിക്കുമ്പോൾ ഭവന രഹിതരുടെ എണ്ണം വീണ്ടും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: ഡബ്ലിനിൽ ലഹരിയുമായി പിടിയിലായ യുവാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഇരുവരെയും ഇന്ന് ക്രിമിനൽ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസമാണ് 7 ലക്ഷം യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയത്. 20 ഉം 30 ഉം വയസ്സുള്ള യുവാക്കളാണ് കേസിൽ അറസ്റ്റിലായത്. ഇവർക്കെതിരെ ഡ്രഗ് ട്രാഫിക്കിംഗ് ആക്ട് പ്രകാരം ആണ് പോലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്.
ഡബ്ലിൻ: അയർലൻഡിൽ പുതിയ വാടക നിയമങ്ങൾ നിലവിൽ വന്നു. മാർച്ച് 1 മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽവന്നത്. ഇനി മുതൽ പുതിയ വാടകക്കാർക്ക് ആറ് വർഷത്തെ വാടക കാലാവധി ഉണ്ടായിരിക്കും. വാടകക്കാർക്ക് കൂടുതൽ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമങ്ങൾ. പുതിയ വാടക നിയമങ്ങൾ പ്രകാരം വാടക പ്രതിവർഷം 2 ശതമാനം അല്ലെങ്കിൽ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി വർധിപ്പിക്കാൻ ഉടമകൾക്ക് സാധിക്കും. അതേസമയം നിലവിലെ വാടകക്കാരെ പുതിയ നിയമങ്ങൾ ബാധിക്കില്ല.
ഡബ്ലിൻ: അയർലൻഡിൽ മഴ കനക്കുന്നു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ഒരു കൗണ്ടിയിൽ കൂടി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. നിലവിൽ അഞ്ച് കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്. കൗണ്ടി വാട്ടർഫോർഡിലാണ് പുതുതായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. കൗണ്ടിയിൽ 12 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നു. വാട്ടർഫോർഡിന് പുറമേ കോർക്ക്, കെറി, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. ഇവിടങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ വാണിംഗ് തുടരുകയാണ്.
ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ലിമെറിക്ക് നഗരത്തിൽവച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഉള്ളത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
