Author: sreejithakvijayan

ഡബ്ലിൻ: റോസ്‌ലെയർ യൂറോപോർട്ടിൽ നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 8 മില്യൺ യൂറോ വിലവരുന്ന പുകയില ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ച മുഴുവനായും നടത്തിയ പരിശോധനയിലാണ് ഇത്രയും വിലയുടെ പുകയില ശേഖരം പിടിച്ചെടുത്തത്. ഒൻപത് മില്യൺ സിഗരറ്റുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ മാസം 23 മുതലാണ് തുറമുഖത്ത് പരിശോധന ആരംഭിച്ചത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് 8.2 മില്യൺ യൂറോ വിലമതിയ്ക്കുമെന്നാണ് വിവരം.

Read More

ഡബ്ലിൻ: പ്രമുഖ ചിക്കൻ ബ്രാൻഡായ പോപ്പീസ് അയർലൻഡിൽ ആദ്യ റെസ്റ്റോറന്റ് തുറക്കുന്നു. ഡബ്ലിനിലെ ബ്ലാഞ്ചാർട്‌സ്ടൗണിലാണ് ആദ്യ റെസ്‌റ്റോറന്റ് ആരംഭിക്കുന്നത്. ഇന്നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം. വരും മാസങ്ങളിൽ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് വിവരം. ഇതിന് ശേഷം വെസ്റ്റ്‌മോർലാൻഡ് സ്ട്രീറ്റിൽ രണ്ടാമത്തെ ഷോപ്പും ഉദ്ഘാടനം ചെയ്യും. ഇതിന് പിന്നാലെ കൂടുതൽ ഷോപ്പുകൾ അയർലൻഡിൽ ഉദ്ഘാടനം ചെയ്യാനാണ് പോപ്പീസിന്റെ തീരുമാനം. ഇതോടെ 500 ഓളം തൊഴിലവസരങ്ങൾ അയർലൻഡിൽ സൃഷ്ടിക്കപ്പെടും.

Read More

ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എല്ലാവരും താമസസ്ഥലങ്ങളിൽ സുരക്ഷിതരായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഇസ്രായേൽ- യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൾഫ് മേഖലകളിൽ ഇറാൻ ആക്രമണം ആരംഭിച്ചത്. വിദേശകാര്യമന്ത്രാലയം കോൺസുലാർ ക്രൈസിസ് സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. വിദേശകാര്യമന്ത്രാലയവും ഉദ്യോഗസ്ഥരും വിമാനക്കമ്പനികളുമായും ഐറിഷ് എംബസികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഏകദേശം 20,000 ഐറിഷ് പൗരന്മാരാണ് ഉള്ളത്.

Read More

ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പ നിരക്കിൽ നേരിയ കുറവ്. ജനുവരിവരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പ നിരക്കിൽ നേരിയ തോതിൽ കുറവുണ്ടായി എന്നാണ് സെൻട്രൽ സ്റ്റാസ്റ്റിക്‌സ് ഓഫീസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരിവരെയുള്ള 12 മാസങ്ങളിൽ വാർഷിക ഉപഭോക്തൃ വിലക്കയറ്റം 2.4 ശതമാനം ആണ്. ജനുവരിയിൽ 2.5 ശതമാനം ആയിരുന്നു വിലക്കയറ്റം. ഇതിലാണ് നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വില 0.1 ശതമാനം വർദ്ധിച്ചതായും കഴിഞ്ഞ 12 മാസത്തിനിടെ 3.4 ശതമാനം വർദ്ധിച്ചതായും കണക്കാക്കപ്പെടുന്നു.

Read More

ഡബ്ലിൻ: അയർലൻഡ് മലയാളി ലാലു പോളിന്റെ മാതാവ് ലില്ലീ പോൾ അന്തരിച്ചു. 70 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും. അയർലൻഡിലെ പ്രമുഖ റിക്രൂട്ടിംഗ് ഏജൻസിയായ വിസ്റ്റ കരിയർ സൊലൂഷൻസ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് ലാലു. ബുധനാഴ്ച രാവിലെ 11 മണിയ്ക്കാണ് സംസ്‌കാരം. തവളപ്പാറ സെന്റ് ജോസഫ് ചർച്ചിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

Read More

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇറാന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. 5,000 മുതൽ 6,000 വരെ യാത്രികരെ ഇത് ബാധിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതലുള്ള വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ എയർലൈനുകൾ പെട്ടെന്ന് യാത്രികർക്ക് നൽകുകയായിരുന്നു. പ്രതിദിനം 12 മുതൽ 14 വരെ വിമാന സർവ്വീസുകളാണ് ഡബ്ലിനിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ഡബ്ലിനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

Read More

ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 559 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 356 പേർ അടിയന്തിരവിഭാഗത്തിലും ബാക്കിയുള്ളവർ മറ്റ് വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്. ഐഎൻഎംഒയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് കിടക്കകൾ ലഭിക്കാനുള്ളത്. 86 പേരാണ് ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 59 പേരാണ് കിടക്കകൾ ലഭിക്കാതെ ഉള്ളത്.

Read More

കോർക്ക്: കോർക്കിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഈസ്‌റ്റേൺ റീജിയണിൽ ആയിരുന്നു സംഭവം. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു കഞ്ചാവ് ശേഖരം. ഇതിനിടെ പോലീസ് പിടികൂടുകയായിരുന്നു. 10 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

Read More

ഡബ്ലിൻ: ഖത്തറിൽ നിന്നുള്ള ഭയാനകമായ അന്തരീക്ഷം വ്യക്തമാക്കി ഡബ്ലിൻ സ്വദേശിയായ യുവാവ്. ദോഹയിൽ നിന്നുള്ള വിവരങ്ങളാണ് 19 കാരനായ ക്രിസ്റ്റിയൻ വാൽഷ് പങ്കുവയ്ക്കുന്നത്. ഇയാളുടെ ഇരട്ടസഹോദരനും ദോഹയിൽ കുടുങ്ങിയിരിക്കുകയാണ്. മിസൈലുകളുടെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ടെന്ന് വാൽഷ് പറയുന്നു. ദോഹയുടെ ആകാശത്ത് മിസൈലുകൾ പൊട്ടിത്തെറിച്ചപ്പോൾ ലോകം അവസാനിക്കാൻ പോകുകയാണെന്ന് കരുതിയെന്നും വാൽഷ് വ്യക്തമാക്കുന്നു. ശനിയാഴ്ച തായ്‌ലൻഡിൽ നിന്നും ഡബ്ലിനിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു ഇരുവരും കുടുങ്ങിയത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ പോലീസിനെ കണ്ട് വാഹനം നിർത്താതെ ഓടിച്ചുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൗമാരക്കാരായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മൂന്നംഗ സംഘം കാറിൽ പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്. ഡബ്ലിനിലെ വൈറ്റ്ഹാൾ മേഖലയിൽ വച്ചായിരുന്നു ഇവരുടെ കാർ പോലീസ് തടഞ്ഞത്. എന്നാൽ പോലീസിനെ കണ്ട് ഭയന്ന ഇവർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് പിന്തുടർന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ലൗത്തിൽവച്ചാണ് കാർ കണ്ടെടുത്തത്.

Read More