- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിമരുന്ന് വേട്ട. ഏഴ് ലക്ഷത്തിലധികം യൂറോ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞ് 3.30 ഓടെ ആയിരുന്നു സംഭവം. കൂലോക്കിലെ ഡ്രഗ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വസ്തുക്കൾ പിടികൂടിയത്. ഡബ്ലിൻ 1 മേഖലയിൽവച്ച് കാറിലെത്തിയ ലഹരി ശേഖരം സംഘം പിടികൂടുകയായിരുന്നു. ഇതിന്റെ തുടർച്ചയായി മേഖലയിലെ പ്രോപ്പർട്ടികളിൽ പരിശോധന നടത്തി. ഇവിടെ നിന്നും കൂടുതൽ ലഹരിശേഖരം കണ്ടെടുക്കുകയായിരുന്നു.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് വിമാനങ്ങളാണ് റദ്ദാക്കിയത്. നിലവിലെ സാഹചര്യത്തിൽ ആരും ഗൾഫ് മേഖലകളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദ്ദേശം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെയും വിമാനങ്ങൾ റദ്ദാക്കിയിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച് വിമാന കമ്പനികൾ യാത്രികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി ട്രാവൽ ഏജന്റുമാരെ ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്.
മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ രണ്ട് മരണം. കൗമാരക്കാരായ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ബല്ലിനയ്ക്കടുത്തുള്ള ലഗതദവന്നാഗിലായിരുന്നു സംഭവം. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൽ5140 ൽ പുലർച്ചെ 4.15 ഓടെയാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൗമാരപ്രായത്തിലുള്ള രണ്ട് ആൺകുട്ടികൾ മുതിർന്ന സ്ത്രീ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മയോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.
വെക്‌സ്‌ഫോർഡ്: കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കൗണ്ടി വെക്‌സ്‌ഫോർഡ് എസ്‌റ്റേറ്റിലെ കുടുംബങ്ങൾ. ഏകദേശം 30 ഓളം കുടുംബങ്ങൾക്കാണ് ഉടമകളിൽ നിന്നും കുടിയൊഴിപ്പിക്കൽ നോട്ടീസ് ലഭിച്ചത്. അയർലൻഡിൽ ഇന്ന് മുതൽ പുതിയ വാടക നിയമങ്ങൾ നിലവിൽ വരുന്ന പശ്ചാത്തലത്തിലാണ് ഉടമകൾ നോട്ടീസുകൾ പുറപ്പെടുവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസങ്ങളിലായാണ് നോട്ടീസുകൾ നൽകിയത്. വീടുകൾ വിൽക്കാൻ പോകുകയാണെന്നും അതിനാൽ ഇനി വാടകയ്ക്ക് നൽകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ബ്രിഡ്ജ്ടൗണിലെ ഹേസൽവുഡ് എസ്‌റ്റേറ്റിലെ വാടകക്കാരെയാണ് ഇത് ബാധിക്കുക. ഓഗസ്റ്റ് വരെ ഇവർക്ക് വീടുകൾ ഒഴിയാൻ സമയമുണ്ട്.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കടയുടമയെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയാൾക്കായി തിരച്ചിൽ തുടർന്ന് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. ബ്രിട്ടൺസ് പരേഡ് മേഖലയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആയുധവുമായി കടയിൽ അതിക്രമിച്ച് കടന്ന പ്രതി ഇത് കാട്ടി കടയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭാഗ്യവശാൽ സംഭവ സമയം അവിടെ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റില്ല. തുടർന്ന് അവിടെ നിന്നും പണവും ഒരു കുപ്പി വോഡ്കയുമായി കടന്ന് കളയുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ വീണ്ടും നാടുകടത്തൽ. ദക്ഷിണാഫ്രിക്കൻ പൗരന്മാരെയാണ് നാടുകടത്തിയത്. കുട്ടികൾ ഉൾപ്പെടെ നാടുകടത്തിയവരിൽ ഉൾപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി. ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. 60 ദക്ഷിണാഫ്രിക്കൻ സ്വദേശികളെയാണ് ഇന്നലെ രാവിലെ നാടുകടത്തിയത്. ഇവരിൽ 28 പുരുഷന്മാരും 26 സ്ത്രീകളും ഉൾപ്പെടുന്നു. 9 കുട്ടികളും സംഘത്തിൽ ഉൾപ്പെടുന്നുണ്ട്. ഡബ്ലിനിൽ നിന്നും പ്രത്യേക വിമാനത്തിലാണ് ഇവരെ അയച്ചത്.
ഡബ്ലിൻ: ഡബ്ലിനിൽ പോലീസുകാരനെ ബൈക്ക് ഇടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ കോടതി. 32 വയസ്സുള്ള മൈക്കൾ ജോൺസിനെ ആണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഡബ്ലിൻ ജില്ലാ കോടതി ആണ് ജാമ്യം നിഷേധിച്ചത്. ഇന്നലെ ആയിരുന്നു 32 കാരനെ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ മാസം 26 ന് ആയിരുന്നു ഇയാൾ സ്‌ക്രാംബ്ലർ ബൈക്ക് കൊണ്ട് പോലീസുകാരനെ ആക്രമിച്ചത്. വാഹനപരിശോധനയ്ക്കിടെ ഫുട്പാത്തിന്റെ ഗ്രീൻ ഏരിയ വഴി ബൈക്ക് ഓടിച്ച് വരികയായിരുന്നു യുവാവ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് തടയുകയായിരുന്നു.
ഡബ്ലിൻ: വേൾഡ് മലയാളി ഫെഡറേൻ അയർലൻഡ് കോർഡിനേറ്ററായി സ്മിത വർഗീസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഐക്യകണ്‌ഠേനയാണ് സ്മിതയെ തിരഞ്ഞെടുത്തത്. നിലവിലെ കോർഡിനേറ്റർ ഷൈജു തോമസ് യൂറോപ്പ് റീജണൽ ചുമതലകളുടെ നേതൃത്വം ഏറ്റെടുക്കുകയാണ്. ഇതേ തുടർന്നാണ് സ്മിതയെ അയർലൻഡിന്റെ കോർഡിനേറ്ററായി തിരഞ്ഞെടുത്തത്. തത്സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് സ്മിത. കോർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സ്മിതയെ ഡബ്ല്യുഎംഎഫ് അംഗങ്ങൾ അഭിനന്ദിച്ചു.
ഡബ്ലിൻ: യുഎഇയിലെ പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഐറിഷ് എംബസി. അനാവശ്യയാത്രകൾ ഒഴിവാക്കണം എന്ന് എംബസി നിർദ്ദേശിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നിർദ്ദേശം പുറപ്പെടുവിച്ചത്. നിലവിൽ മേഖലയിൽ ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയിൽ ഏകദേശം 14,000 ഐറിഷ് പൗരന്മാർ അതിവസിക്കുന്നുണ്ടെന്നാണ് വിവരം. ഇതിൽ ഭൂരിഭാഗവും താമസിക്കുന്നത് ദുബായ്, അബു ദാബി എന്നിവിടങ്ങളിലാണ്. യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള വ്യോമപാത താത്കാലികമായി അടച്ചുവെന്നും എംബസി അറിയിച്ചിട്ടുണ്ട്.
ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി. ബഹ്‌റൈൻ, യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സർവ്വീസുകൾ റദ്ദാക്കിയത്. ഇതേ തുടർന്ന് ഡബ്ലിനിൽ നിന്നും പുറപ്പെട്ട വിമാനങ്ങൾ ഡബ്ലിനിൽ തന്നെ തിരിച്ചിറക്കി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
