ഡബ്ലിൻ: ഭവനമന്ത്രി ജെയിംസ് ബ്രൗൺ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിൻ മുൻ ലോർഡ് മേയർ ക്രിസ്റ്റി ബ്രൂക്ക്. നിലവിൽ രാജ്യത്ത് ഭവന പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിസന്ധി ഇനിയും രൂക്ഷമാകുന്നതിന് മുൻപ് ജെയിംസ് ബ്രൗൺ സ്ഥാനം രാജിവയ്ക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
ഭവനമന്ത്രിയായി ജെയിംസ് ബ്രൗൺ ചുമതലയേറ്റതിന് പിന്നാലെ ഭവന രഹിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. വീടില്ലാത്തവരുടെ ഏറ്റവും പുതിയ കണക്കുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണ്. പുതിയ വാടക നിയമം കൂടി പരിഗണിക്കുമ്പോൾ ഭവന രഹിതരുടെ എണ്ണം വീണ്ടും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

