കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ എം4 ൽ ആയിരുന്നു സംഭവം ഉണ്ടായത്. ഇതേ തുടർന്ന് എം4 ദീർഘനേരം അടച്ചിട്ടു.
എം4 നും ജെ7 മെയ്നൂത്തിനും ഇടയിൽ ആയിരുന്നു അപകടം ഉണ്ടായത്. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു 60 കാരൻ. ഇതിനിടെ അദ്ദേഹത്തെ ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

