മാഡ്രിഡ്: സ്പെയിനിൽ ഐറിഷ് പൗരന് മർദ്ദനം. സംഭവത്തിൽ സ്പാനിഷ് പൗരനായ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 65 കാരൻ സ്പെയിനിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫ്യൂൻഗിരോളയിലെ കോസ്റ്റ ഹോളിഡേ റിസോർട്ടിൽ ആയിരുന്നു സംഭവം. റിസോർട്ടിൽ നിന്നും മറ്റൊരിടത്തേയ്ക്ക് പോകാൻ ആയിരുന്നു 65 കാരനായ ഐറിഷ് പൗരൻ ടാക്സി ബുക്ക് ചെയ്തത്. എന്നാൽ ടാക്സി ഡ്രൈവർ മദ്യപിച്ച് എത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതനായ ഡ്രൈവർ 65 കാരനെ ആക്രമിക്കുകയായിരുന്നു.
Discussion about this post

