ലിമെറിക്ക്: ലിമെറിക്കിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 70 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലിമെറിക്ക് നഗരത്തിൽവച്ചായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഉള്ളത്.
Discussion about this post

