Author: sreejithakvijayan

ഡബ്ലിൻ: ബ്രേ കടൽ തീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളി യുവതിയുടേത്. മൃതദേഹം അശ്വതി രാജശേഖരന്റേത് ആണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ടോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നിലവിൽ ലോക്‌സിൻസ്റ്റൗൺ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ഡബ്ലിനിലെ ഐടി ഉദ്യോഗസ്ഥയാണ് അശ്വതി. ഇന്നലെ രാവിലെ മുതൽ അശ്വതിയെ കാണ്മാനില്ലായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് പോലീസിൽ പരാതി നൽകിയത്. പോലീസിന്റെ തിരച്ചിലിനിടെ തീരത്തടിഞ്ഞ മൃതദേഹം ലഭിക്കുകയായിരുന്നു. തീരത്ത് ഇന്നലെ ശക്തമായ വേലിയേറ്റമായിരുന്നു അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് കടലിൽ ഇറങ്ങിയ അശ്വതി അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം.

Read More

ഡബ്ലിൻ: അയർലൻഡിലെ ജയിലുകളിൽ ആയുധങ്ങൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ഒന്നിലധികം ആയുധങ്ങളാണ് ഐറിഷ് ജയിലുകളിൽ നിന്നും പിടിച്ചെടുത്തത് എന്നാണ് ജയിൽ അധികൃതർ വ്യക്തമാക്കുന്നത്. ഇത്തരം സംഭവങ്ങളിൽ കഴിഞ്ഞ വർഷം 70 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നീതി മന്ത്രി ജിം ഒ കെല്ലഗനാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം 441 ആയുധങ്ങളാണ് പിടിച്ചെടുത്തത്. 2024 ൽ ഇത് 260 ആയുധങ്ങൾ പിടിച്ചെടുത്തു. അതായത് 70 ശതമാനത്തിന്റെ വർധനവ്. ഡെയിൽ അവോണ്ടു നേതാവ് പീറ്റർ ടോബിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കെല്ലഗൻ.

Read More

കിൽഡെയർ: കൃഷിമന്ത്രി മാർട്ടിൻ ഹെയ്ഡന്റെ ഓഫീസിന് മുൻപിൽ പ്രതിഷേധവുമായി കർഷകർ. കിൽഡെയറിലെ കോൺസ്റ്റിറ്റിയുവൻസി ഓഫീസിന് മുൻപിൽ ആയിരുന്നു സംഭവം. ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധം. ബോർഡ് ബിയ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് വിവിധയിടങ്ങളിൽ ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൃഷിമന്ത്രിയുടെ ഓഫീസിന് മുൻപിലും പ്രതിഷേധിച്ചത്.

Read More

ഡബ്ലിൻ: ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തി വ്യോമാക്രമണത്തെ അപലപിച്ച് ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇറാനിലെ സംഭവ വികാസങ്ങൾ വലിയ ആശങ്കയുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാനിലെ സംഭവ വികാസങ്ങളും രൂക്ഷമായ സംഘർഷവും സംഘർഷ സാധ്യതകളും വലിയ ആശങ്കയാണ് ഉളവാക്കുന്നത്. എല്ലാവരും സംയമനം പാലിക്കണം. സംഘർഷം ഒഴിവാക്കാൻ എല്ലാവരും പ്രവർത്തിക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ: അവകാശങ്ങൾക്കായി  ഡബ്ലിനിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് വികലാംഗർ. പരിപാടിയിൽ നൂറ് കണക്കിന് പേർ പങ്കെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു പ്രതിഷേധ പരിപാടി. 400 യൂറോയുടെ അടിയന്തിര വൈകല്യ പേയ്‌മെന്റ് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഐറിഷ് വീൽചെയർ അസോസിയേഷൻ, ഡിസ്എബിലിറ്റി ഫെഡറേഷൻ ഓഫ് അയർലൻഡ്,| News Independence ആക്‌സസ് ഫോർ ഓൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ചെറിവുഡിൽ നിന്നും കാണാതായ മലയാളി യുവതിയ്ക്കായുള്ള തിരച്ചിലിനിടെ ബ്രേ തീരത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. അതേസമയം സ്ഥിരീകരണം ലഭിക്കുന്നതുവരെ മലയാളി യുവതിയ്ക്കായുള്ള തിരച്ചിൽ നിർത്തിവച്ചു. മൃതദേഹം നിലവിൽ ലോക്ലിൻസ്റ്റൗൺ ഹോസ്പിറ്റലിലാണ് ഉള്ളത്. ഇന്നലെ കടലിൽ ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നു. മരിച്ച വ്യക്തി ഇതേ തുടർന്നാകാം അപകടത്തിൽപ്പെട്ടത് എന്നാണ് സംശയിക്കുന്നത്.

Read More

ഗാൽവേ: അയർലൻഡിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഗാൽവേ, മയോ, കെറി എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ അർധരാത്രി നിലവിൽവന്ന മുന്നറിയിപ്പുകൾ ഇന്ന് അർധരാത്രിവരെ തുടരും. കനത്ത മഴ രാത്രി നേരങ്ങളിൽ യാത്രാ തടസ്സത്തിന് ഉൾപ്പെടെ കാരണം ആയേക്കാം. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മഴയ്‌ക്കൊപ്പം ശക്തമായ തെക്കൻ കാറ്റും അനുഭവപ്പെടാം.

Read More

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയെ കാണാതായി. അശ്വതി രാജശേഖരനെന്ന യുവതിയെ ആണ് കാണാതായത്. യുവതിയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഡാൽകി ബീച്ചിന് സമീപത്ത് നിന്നും അശ്വതിയുടെ ലാപ്‌ടോപ്പ് അടക്കമുള്ള ബാഗ് ലഭിച്ചുവെന്നാണ്. ഇതേ തുടർന്ന് ബീച്ചിലും പരിസരത്തും ഹെലികോപ്റ്ററുകളുടെ ഉൾപ്പെടെ സഹായത്തോടെ വ്യാപക പരിശോധന നടത്തുന്നുണ്ട്. ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ താമസിക്കുന്ന ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹേയ്‌സ് കൺസൾട്ടൻസിയിൽ ഐ ടി ഉദ്യോഗസ്ഥയാണ് അശ്വതി.

Read More

ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. ഗൾഫ് മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനിലെ ഇസ്രായേൽ- അമേരിക്ക ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. മേഖലയിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഇവിടങ്ങളിലേക്ക് അയർലൻഡിൽ നിന്നുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി. ഇറാനെതിരെ ആക്രമണം ആരംഭിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രഖ്യാപിച്ചിരുന്നു.

Read More

ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ ലഹരി കേസിൽ അറസ്റ്റിലായ യുവാവിനെതിരെ കുറ്റം ചുമത്തി പോലീസ്. 22 വയസ്സുകാരനാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ മൂന്നോളം കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച ആയിരുന്നു ലഹരി കേസിൽ യുവാവ് അറസ്റ്റിലായത്. ക്ലാസ് എ നിയന്ത്രിത മരുന്ന് ഉദ്ദേശപൂർവ്വം കൈവശം വച്ചു, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു, ക്രിമിനൽ സ്വത്ത് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവാവിനെ ഇന്ന് ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read More