ഡബ്ലിൻ: അയർലൻഡിൽ പുതിയ വാടക നിയമങ്ങൾ നിലവിൽ വന്നു. മാർച്ച് 1 മുതലാണ് നിയമങ്ങൾ പ്രാബല്യത്തിൽവന്നത്. ഇനി മുതൽ പുതിയ വാടകക്കാർക്ക് ആറ് വർഷത്തെ വാടക കാലാവധി ഉണ്ടായിരിക്കും. വാടകക്കാർക്ക് കൂടുതൽ സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമങ്ങൾ.
പുതിയ വാടക നിയമങ്ങൾ പ്രകാരം വാടക പ്രതിവർഷം 2 ശതമാനം അല്ലെങ്കിൽ പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി വർധിപ്പിക്കാൻ ഉടമകൾക്ക് സാധിക്കും. അതേസമയം നിലവിലെ വാടകക്കാരെ പുതിയ നിയമങ്ങൾ ബാധിക്കില്ല.
Discussion about this post

