കോർക്ക്: ബിബ്ലിയ-26 നാഷണൽ ഗ്രാൻഡ് ഫിനാലെയിൽ കിരീടം സ്വന്തമാക്കി ഡബ്ലിൻ റീജിയണിലെ സ്വോർഡ്സ് കുർബാന സെന്റർ. കഴിഞ്ഞ ദിവസം കോർക്കിലെ റിവർസ്റ്റിക് കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു പരിപാടി. അയർലൻഡിലെ നാല് റീജിയണിലെ 12 കുർബാന സെന്ററുകളിൽ നിന്നുള്ള ടീമുകളായിരുന്നു മത്സരത്തിൽ പങ്കാളികളായത്.
ട്രോഫിയും ലേ ഡേവ്നോ നൽകുന്ന 600 യൂറോയുടെ ക്യാഷ് അവാർഡും ആയിരുന്നു ഒന്നാം സ്ഥാനക്കാരായ സ്വോർഡ്സ് കുർബാന സെന്ററിന് ലഭിച്ചത്. ഡബ്ലിൻ റീജിയണിലെ തന്നെ ഫിബ്സ്ബറോ കുർബാന സെന്റർ രണ്ടാം സ്ഥാനവും താലാ കുർബാന സെന്റർ മൂന്നാം സ്ഥാനവും നേടി.
Discussion about this post

