Author: sreejithakvijayan

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം വരണ്ട കാലാവസ്ഥ. ഇന്നും അടുത്ത ദിവസങ്ങളിലും രാജ്യത്ത് വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. അതേസമയം ചില നേരങ്ങളിൽ മഴയും ലഭിക്കും. രാത്രി കാലങ്ങളിൽ പൊതുവെ തണുപ്പുള്ള അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. 9 മുതൽ 12 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില. ചൊവ്വാഴ്ച രാവിലെ മേഘാവൃതമായ അന്തരീക്ഷത്തോടെയായിരിക്കും  ദിനം ആരംഭിക്കുക. രാവിലെ ഐസിനും സാധ്യതയുണ്ട്. എന്നാൽ പിന്നീട് അന്തരീക്ഷം തെളിയും.

Read More

ഡബ്ലിൻ: സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലകളിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കാൻ സർക്കാർ. ഇതിനായി പ്രത്യേക ചാർട്ടേർഡ് വിമാനം ഒരുക്കാനാണ് സർക്കാരിന്റെ ആലോചന. ഏകദേശം 22,000 ഐറിഷ് പൗരന്മാരാണ് ഗൾഫ് മേഖലയിൽ ഉള്ളത്. വിദേശകാര്യമന്ത്രി ഹെലൻ മക്കെന്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ മറ്റ് മന്ത്രിമാരുമായി ഹെലൻ മക്കെന്റി ചർച്ച നടത്തും. ഇതിന് ശേഷമായിരിക്കും ഐറിഷ് പൗരന്മാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. യൂറോപ്യൻ രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകുക. ഇക്കാര്യം ഫിയന്ന ഫെയിൽ എംഇപി ബാരി ആൻഡ്രൂസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവിലകൾ ഉയരുമെന്ന് മുന്നറിയിപ്പ്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോളതലത്തിൽ എണ്ണ വില ഉയരാൻ കാരണം ആയിട്ടുണ്ട്. ഇതാണ് രാജ്യത്തെ ഊർജ്ജ വിലകളിലും പ്രതിഫലിക്കുന്നത്. മേഖലയിലെ അസ്ഥിരത ഊർജ്ജവില ഉയരുന്നതിനും ഐറിഷ് വ്യവസായത്തിൽ മർദ്ദം ചെലുത്തുന്നതിനും കാരണമാകും. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിരവധി സാമ്പത്തിക അപകട സാധ്യതകൾ ഉയർന്നുവരുന്നുണ്ട്. നിലവിലെ സാഹചര്യം അയർലൻഡിന് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതത്തെക്കുറിച്ച് തന്റെ വകുപ്പ് വിശകലനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഹോം ഹീറ്റിംഗ് ഓയിലിന്റെ വില കുതിച്ചുയരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷത്തെ തുടർന്നാണ് വിലയിൽ കുതിപ്പുണ്ടായത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 100 പൗണ്ടിന്റെ വില വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് വടക്കൻ അയർലൻഡിലും പ്രതിഫലിച്ചത്. ഫെബ്രുവരി 26 ന് അയർലൻഡിൽ 500 ലിറ്റർ ഹോം ഹീറ്റിംഗ് ഓയിലിന് ശരാശരി വില 307.38 പൗണ്ട് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അമാർഗിൽ 396 പൗണ്ടിനാണ് 500 ലിറ്റർ ഹോം ഹീറ്റിംഗ് ഓയിൽ വിറ്റഴിച്ചത്.

Read More

ബെൽഫാസ്റ്റ്: ന്യൂറിയിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഇതേ തുടർന്ന് മേഖലയിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ആഷ്‌ഗ്രോവ് റോഡിലാണ് ഉപകരണം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 11.10 ഓടെയാണ് ഇത് സംബന്ധിച്ച വിവരം പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ഉടനെ അവിടെയുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തുടർന്ന് സ്‌ഫോടക വസ്തു നിർവ്വീര്യമാക്കുകയായിരുന്നു.

Read More

ഡബ്ലിൻ: വെക്‌സ്‌ഫോർഡ് എസ്‌റ്റേറ്റിലെ കുടുംബങ്ങൾക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഭവനമന്ത്രി ജെയിംസ് ബ്രൗൺ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസറ്റേറ്റിലെ താമസക്കാരായ 30 ലധികം കുടുംബങ്ങൾക്ക് ആയിരുന്നു കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയത്. വെള്ളിയാഴ്ച ആയിരുന്നു കുടുംബങ്ങൾക്ക് നോട്ടീസ് ലഭിച്ചത്. 36 കുടുംബങ്ങൾക്കാണ് ഓഗസ്റ്റിൽ ഒഴിയണമെന്ന് കാട്ടി നോട്ടീസ് നൽകിയത്. ഈ സംഭവത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ജെയിംസ് ബ്രൗൺ പറഞ്ഞു. വാടകക്കാർക്ക് ഇവരുടെ അവകാശങ്ങൾ ഒരിക്കലും നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

ബെൽഫാസ്റ്റ്: ഇറാനിൽ ഇസ്രായേലും യുഎസും ചേർന്ന് നടത്തുന്ന ആക്രമണത്തെ അപലപിച്ച് ബെൽഫാസ്റ്റിൽ പ്രതിഷേധ സംഗമം. ബെൽഫാസ്റ്റിൽ സിറ്റി ഹാളിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പരിപാടി. ഇറാനിൽ ഇരു രാജ്യങ്ങളും ചേർന്ന് നടത്തുന്ന ആക്രമണങ്ങൾ ജനാധിപത്യവിരുദ്ധം ആണെന്ന് പീപ്പിൾ ബിഫോർ പ്രോഫിറ്റ് എംഎൽഎ ഗെറി കരോൾ പ്രതികരിച്ചു. രക്തക്കൊതിയുള്ള പാശ്ചാത്യ ഏകാധിപത്യത്തിനെതിരെ നമ്മൾ ഒന്നിച്ച് നിൽക്കണമെന്ന് ഗെറി കരോൾ പറഞ്ഞു. ഇറാനിൽ നടക്കുന്ന ആക്രമണങ്ങൾ ജനാധിപത്യവിരുദ്ധമാണ്. ഇതിനെതിരെ അണിനിരന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ റദ്ദാക്കിയത് ഡബ്ലിനിൽ നിന്നുള്ള 37 വിമാനങ്ങൾ. ശനിയാഴ്ച മുതലാണ് വിമാന സർവ്വീസുകൾ റദ്ദാക്കാൻ ആരംഭിച്ചത്. ഡബ്ലിൻ എയർപോർട്ട് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ശനി, ഞായർ ദിവസങ്ങളിൽ 23 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെ മാത്രം മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള 12 വിമാനങ്ങൾ റദ്ദാക്കി. നിലവിൽ 10,000 മുതൽ 12,000 യാത്രികരാണ് വിമാന സർവ്വീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ബുദ്ധിമുട്ടിലായത്.

Read More

ഡബ്ലിൻ: ബോർഡ് ബിയയ്ക്ക് മുൻപിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ച് കർഷകർ. ഐറിഷ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള കർഷകരാണ് സമരം ചെയ്തിരുന്നത്. ജനുവരി 26 മുതലായിരുന്നു ഇവരുടെ സമരം. ബോർഡ് ബിയ ചെയർമാൻ ലാറി മുറിന്റെ രാജി ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധിക്കുന്നത്. അഞ്ച് പേരാണ് 24 മണിക്കൂർ നീളുന്ന കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗം ആകുന്നത്. ലാറി മുറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കർഷകർ പ്രതിഷേധം നടത്തിയിരുന്നു.

Read More

ഡബ്ലിൻ: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവർക്ക് നിർദ്ദേശവുമായി അധികൃതർ. വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതുവരെ ഏവരും സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ബുധനാഴ്ച മുതൽ സർവ്വീസുകൾ ആരംഭിക്കുമെന്നാണ് സൂചന. വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. ശനിയാഴ്ച മുതൽ ഡബ്ലിനിലേക്കും ഡബ്ലിനിൽ നിന്നുമുള്ള നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. ഖത്തർ എയർവേയ്‌സ്, ഇമിറേറ്റ്‌സ്, ഇത്തിഹാദം എയർവേയ്‌സ് തുടങ്ങി 30 ഓളം സർവ്വീസുകൾ ഇതിൽ ഉൾപ്പെടുന്നു. ആയിരക്കണക്കിന് യാത്രികരെയാണ് ഇത് ബാധിച്ചത്.

Read More