ഡബ്ലിൻ: അയർലൻഡിൽ മഴ കനക്കുന്നു. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ ഒരു കൗണ്ടിയിൽ കൂടി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. നിലവിൽ അഞ്ച് കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ഉള്ളത്.
കൗണ്ടി വാട്ടർഫോർഡിലാണ് പുതുതായി യെല്ലോ വാണിംഗ് പുറപ്പെടുവിച്ചത്. കൗണ്ടിയിൽ 12 മണി മുതൽ യെല്ലോ വാണിംഗ് നിലവിൽ വന്നു. വാട്ടർഫോർഡിന് പുറമേ കോർക്ക്, കെറി, ഗാൽവേ, മയോ എന്നീ കൗണ്ടികളിലാണ് വാണിംഗ് ഉള്ളത്. ഇവിടങ്ങളിൽ ഇന്നലെ അർധരാത്രി മുതൽ വാണിംഗ് തുടരുകയാണ്.
Discussion about this post

