ഡബ്ലിൻ: അയർലൻഡിലെ കൗണ്ടികളിൽ മഴയെ തുടർന്ന് ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് അവസാനിച്ചു. അഞ്ച് കൗണ്ടികളിലെ വാണിംഗ് ആണ് അവസാനിച്ചത്. അതേസമയം ഇന്നലെ ശക്തമായ മഴയായിരുന്നു മുന്നറിയിപ്പ് നൽകിയിരുന്ന കൗണ്ടികളിൽ ഉൾപ്പെടെ ലഭിച്ചത്.
കോർക്ക്, കെറി, ഗാൽവേ, മയോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിൽ ആയിരുന്നു യെല്ലോ വാണിംഗ് ഉണ്ടായിരുന്നത്. ശനിയാഴ്ച അർധരാത്രി ആയിരുന്നു വാണിംഗുകൾ ആരംഭിച്ചത്. ഞായറാഴ്ച അർധരാത്രി വാണിംഗ് അവസാനിച്ചു.
Discussion about this post

