മയോ: കൗണ്ടി മയോയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ പേര് വിവരങ്ങൾ പുറത്ത്. 18 വയസ്സുള്ള സിയാൻ ഫാരൽ, പാട്രിക് ടുഫി (19) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 4.15 ന് ആയിരുന്നു ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.
മയോയിലെ പ്രമുഖ കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ഇവരുടെ അപ്രതീക്ഷിത വിയോഗത്തിൽ അതീവ ദു:ഖത്തിലാണ് ഉറ്റവരും പ്രദേശവാസികളും. അതേസമയം അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Discussion about this post

