ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഇറാന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നടപടി. 5,000 മുതൽ 6,000 വരെ യാത്രികരെ ഇത് ബാധിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ മുതലുള്ള വിമാന സർവ്വീസുകളാണ് റദ്ദാക്കിയത്. ഇത് സംബന്ധിച്ച അറിയിപ്പുകൾ എയർലൈനുകൾ പെട്ടെന്ന് യാത്രികർക്ക് നൽകുകയായിരുന്നു. പ്രതിദിനം 12 മുതൽ 14 വരെ വിമാന സർവ്വീസുകളാണ് ഡബ്ലിനിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ഡബ്ലിനിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Discussion about this post

