ഡബ്ലിൻ: അയർലൻഡിൽ പണപ്പെരുപ്പ നിരക്കിൽ നേരിയ കുറവ്. ജനുവരിവരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പ നിരക്കിൽ നേരിയ തോതിൽ കുറവുണ്ടായി എന്നാണ് സെൻട്രൽ സ്റ്റാസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരിവരെയുള്ള 12 മാസങ്ങളിൽ വാർഷിക ഉപഭോക്തൃ വിലക്കയറ്റം 2.4 ശതമാനം ആണ്.
ജനുവരിയിൽ 2.5 ശതമാനം ആയിരുന്നു വിലക്കയറ്റം. ഇതിലാണ് നേരിയ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഭക്ഷ്യവസ്തുക്കളുടെ വില 0.1 ശതമാനം വർദ്ധിച്ചതായും കഴിഞ്ഞ 12 മാസത്തിനിടെ 3.4 ശതമാനം വർദ്ധിച്ചതായും കണക്കാക്കപ്പെടുന്നു.
Discussion about this post

