ഡബ്ലിൻ: ഡബ്ലിനിൽ പോലീസിനെ കണ്ട് വാഹനം നിർത്താതെ ഓടിച്ചുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൗമാരക്കാരായ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു മൂന്നംഗ സംഘം കാറിൽ പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞത്.
ഡബ്ലിനിലെ വൈറ്റ്ഹാൾ മേഖലയിൽ വച്ചായിരുന്നു ഇവരുടെ കാർ പോലീസ് തടഞ്ഞത്. എന്നാൽ പോലീസിനെ കണ്ട് ഭയന്ന ഇവർ നിർത്താതെ പോകുകയായിരുന്നു. തുടർന്ന് പോലീസ് പിന്തുടർന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷം ലൗത്തിൽവച്ചാണ് കാർ കണ്ടെടുത്തത്.
Discussion about this post

