ഡബ്ലിൻ: പ്രമുഖ ചിക്കൻ ബ്രാൻഡായ പോപ്പീസ് അയർലൻഡിൽ ആദ്യ റെസ്റ്റോറന്റ് തുറക്കുന്നു. ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിലാണ് ആദ്യ റെസ്റ്റോറന്റ് ആരംഭിക്കുന്നത്. ഇന്നായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം.
വരും മാസങ്ങളിൽ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് വിവരം. ഇതിന് ശേഷം വെസ്റ്റ്മോർലാൻഡ് സ്ട്രീറ്റിൽ രണ്ടാമത്തെ ഷോപ്പും ഉദ്ഘാടനം ചെയ്യും. ഇതിന് പിന്നാലെ കൂടുതൽ ഷോപ്പുകൾ അയർലൻഡിൽ ഉദ്ഘാടനം ചെയ്യാനാണ് പോപ്പീസിന്റെ തീരുമാനം. ഇതോടെ 500 ഓളം തൊഴിലവസരങ്ങൾ അയർലൻഡിൽ സൃഷ്ടിക്കപ്പെടും.
Discussion about this post

