കോർക്ക്: കോർക്കിൽ വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ലക്ഷം യൂറോ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഈസ്റ്റേൺ റീജിയണിൽ ആയിരുന്നു സംഭവം. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്നു കഞ്ചാവ് ശേഖരം. ഇതിനിടെ പോലീസ് പിടികൂടുകയായിരുന്നു. 10 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post

