ഡബ്ലിൻ: മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ച് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. എല്ലാവരും താമസസ്ഥലങ്ങളിൽ സുരക്ഷിതരായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി ഇസ്രായേൽ- യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഗൾഫ് മേഖലകളിൽ ഇറാൻ ആക്രമണം ആരംഭിച്ചത്.
വിദേശകാര്യമന്ത്രാലയം കോൺസുലാർ ക്രൈസിസ് സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. വിദേശകാര്യമന്ത്രാലയവും ഉദ്യോഗസ്ഥരും വിമാനക്കമ്പനികളുമായും ഐറിഷ് എംബസികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഏകദേശം 20,000 ഐറിഷ് പൗരന്മാരാണ് ഉള്ളത്.
Discussion about this post

