ഡബ്ലിൻ: അയർലൻഡിൽ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നവരുടെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 559 പേരാണ് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 356 പേർ അടിയന്തിരവിഭാഗത്തിലും ബാക്കിയുള്ളവർ മറ്റ് വാർഡുകളിലുമാണ് ചികിത്സയിൽ കഴിയുന്നത്.
ഐഎൻഎംഒയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് കിടക്കകൾ ലഭിക്കാനുള്ളത്. 86 പേരാണ് ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിൽ 59 പേരാണ് കിടക്കകൾ ലഭിക്കാതെ ഉള്ളത്.
Discussion about this post

