ഡബ്ലിൻ: റോസ്ലെയർ യൂറോപോർട്ടിൽ നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 8 മില്യൺ യൂറോ വിലവരുന്ന പുകയില ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ച മുഴുവനായും നടത്തിയ പരിശോധനയിലാണ് ഇത്രയും വിലയുടെ പുകയില ശേഖരം പിടിച്ചെടുത്തത്. ഒൻപത് മില്യൺ സിഗരറ്റുകൾ ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ മാസം 23 മുതലാണ് തുറമുഖത്ത് പരിശോധന ആരംഭിച്ചത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് 8.2 മില്യൺ യൂറോ വിലമതിയ്ക്കുമെന്നാണ് വിവരം.
Discussion about this post

