- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
- അന്തരീക്ഷ താപനില കുറയും; അയർലൻഡിൽ മഞ്ഞ് വീഴ്ച
- തോമസ് ജോസഫ് അയർലൻഡിലെ കമ്മീഷണർ ഓഫ് ഓത്ത്
- ടിപ്പററിയിലെ ആക്രമണം; യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ
- എയർ ലിംഗസിൽ സ്റ്റാർ ലിങ്ക് വൈ ഫൈ
- റയാൻഎയർ ക്രൂ അംഗത്തിന് മർദ്ദനം
- കാറ്റും പ്രതികൂല കാലാവസ്ഥയും; ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ വിമാനത്തിന്റെ അടിയന്തിര ലാൻഡിംഗ്
Author: sreejithakvijayan
ഡബ്ലിൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അയർലൻഡിന്റെ സുരക്ഷയെ ബാധിച്ചിട്ടില്ലെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. നിലവിൽ യാതൊരു ഭീഷണിയും നേരിടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ആഗോള തലത്തിൽ സ്ഥിതിഗതികൾ തങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിന് ഉണ്ടായേക്കാവുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടോയെന്നും നിരീക്ഷിക്കുന്നുണ്ട്. മേഖലയ്ക്ക് പുറത്ത് സഹായം ആവശ്യമുള്ള എല്ലാ ഐറിഷ് പൗരന്മാർക്കും സാധ്യമായ സഹായങ്ങളെല്ലാം നൽകുമെന്നും ഹാരിസ് പറഞ്ഞു.
ഗാൽവേ: ഗാൽവേയിലെ തവളകളുടെ എണ്ണം രേഖപ്പെടുത്താൻ പൊതുജനങ്ങൾക്ക് നിർദ്ദേശം. ഗാൽവേ കൗണ്ടി കൗൺസിലിന്റെ ജൈവവൈവിധ്യ ഓഫീസ് ആണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. തവളകളെ കാണുന്നവർ അതിന്റെ എണ്ണം രേഖപ്പെടുത്താനും വിവരങ്ങൾ പങ്കുവയ്ക്കാനുമാണ് നിർദ്ദേശം. ശാസ്ത്രജ്ഞർക്ക് പരിസ്ഥിതിയെക്കുറിച്ച് മനസിലാക്കുന്നതും മാറ്റങ്ങൾ തിരിച്ചറിയുന്നതും വേഗത്തിലും എളുപ്പത്തിലും ആക്കുക ലക്ഷ്യമിട്ടാണ് നിർദ്ദേശം. ഓരോരുത്തരും നൽകുന്ന ചെറിയ വിവരങ്ങൾ വലിയ ഡാറ്റാസെറ്റുകൾ സൃഷ്ടിക്കാൻ ഉപകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കുള്ള വിമാനങ്ങൾ ചൊവ്വാഴ്ചയും റദ്ദാക്കി. ഡബ്ലിനിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയതായി ഡബ്ലിൻ എയർപോർട്ട് അതോറിറ്റി അറിയിച്ചു. നാളെയും വിമാനങ്ങൾ റദ്ദാക്കുമെന്ന മുന്നറിയിപ്പും ഡിഎഎ നൽകുന്നു. 16 വിമാനങ്ങളാണ് ഇന്ന് ഇതുവരെ റദ്ദാക്കിയത്. ഇത് 15,000 യാത്രികരെ ബാധിച്ചു. വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്ന സാഹചര്യത്തിൽ യാത്രികർ വിമാന കമ്പനികളുമായി അടിയ്ക്കടി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ഡബ്ലിൻ: 2024 ൽ റെയിൽ ഐറാൻ നഷ്ടപരിഹാരമായി നൽകിയ തുകയുടെ വിവരങ്ങൾ പുറത്ത്. ആദ്യ 10 മാസങ്ങളിൽ 1,50,000 യൂറോയാണ് നഷ്ടപരിഹാരമായി റെയിൽ ഐറാൻ യാത്രികർക്ക് നൽകിയത്. 5,500 പേയ്‌മെന്റുകളാണ് ഈ കാലയളവിൽ റെയിൽ ഐറാൻ നടത്തിയത്. ട്രെയിൻ വൈകൽ, വൃത്തിയില്ലായ്മ, തിരക്ക് മുതലായ കാരണങ്ങൾ നഷ്ടപരിഹാരം നൽകുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ജീവനക്കാരുടെ മോശം പെരുമാറ്റവും യാത്രികർക്ക് നഷ്ടപരിഹാരം നൽകുന്നതിലേക്ക് റെയിൽ ഐറാനെ നയിച്ചു.
ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ സ്‌ഫോടനത്തിൽ വീട് തകർന്നു. ഷെസ്‌കിൻ വേ മേഖലയിലെ വീട്ടിൽ ആയിരുന്നു സംഭവം. സ്‌ഫോടനത്തിൽ വീടിന്റെ വാതിലാണ് തകർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയായിരുന്നു സംഭവം. ആക്രമണം ഉണ്ടാകുമ്പോൾ ഒരു സ്ത്രീയും പുരുഷനും വീട്ടിൽ ഉണ്ടായിരുന്നു. ഭാഗ്യവശാൽ ഇവർക്ക് പരിക്കേറ്റിട്ടില്ല. സംഭവം അറിഞ്ഞയുടൻ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഊർജ്ജവിലകൾ വർധിക്കുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിനും. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അതേസമയം സംഘർഷം മുതലെടുത്ത് ആളുകളിൽ നിന്നും ഇരട്ടിലാഭം ഈടാക്കരുതെന്നും ലെയ്ൻസ്റ്റർ ഹൗസിന് മുൻപിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. തടസ്സങ്ങളും നീണ്ട് നിൽക്കുന്ന അനിശ്ചിതത്വവും എണ്ണയുടെയും യൂറോപ്യൻ പ്രകൃതിവാതകത്തിന്റെയും വില കുതിച്ചുയരാൻ കാരണം ആയി. സംഘർഷത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഈ സാഹചര്യത്തിൽ അയർലൻഡിൽ ഇന്ധനവില ഉയരുന്നത് തടയാൻ കഴിയില്ലെന്നും മീഹോൾ മാർട്ടിൻ കൂട്ടിച്ചേർത്തു.
വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ വാഹനാപകടത്തിൽ ഗർഭസ്ഥശിശു മരിച്ച ദമ്പതികൾ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ലെയിൻസ്റ്റർ ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച. റോഡപകടങ്ങളിലെ ശിക്ഷകളുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ ഭേദഗതി വേണമെന്ന് ഇവർ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. 2024 ൽ ആയിരുന്നു ദമ്പതികളുടെ ആറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് വാഹനാപകടത്തിൽ മരിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയ്ക്ക് ആറ് മാസം ശിക്ഷവിധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ശിക്ഷ പര്യാപ്തമല്ലെന്നാണ് ദമ്പതികൾ പറയുന്നത്. ഗർഭസ്ഥശിശുവിനെ പ്രത്യേക ഇരയായി അംഗീകരിക്കില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ ഉത്തരവ്. ഈ വ്യവസ്ഥയിൽ മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടാണ് രാഷ്ട്രീയക്കാരുമായി കൂടിക്കാഴ്ച നടത്തിയത്.
ലിമെറിക്ക്: ലിമെറിക്കിൽ പുതിയ ദേശീയ വനിതാ മ്യൂസിയം തുറക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നു. അടുത്ത വർഷം റൈഡർ കപ്പിന് മുന്നോടിയായി കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലിമെറിക്ക് നഗരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ പദ്ധതിയാണ് ഇത്. ഇന്റർനാഷണൽ റഗ്ബി എക്‌സ്പീരിയൻസ് ആസ്ഥാനത്തിന്റെ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്.
ഡബ്ലിൻ: അയർലൻഡിലെ ഐപിഎഎസ് ( ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അക്കൊമഡേഷൻ ) സെന്ററുകൾ നിറയുന്നു. കഴിഞ്ഞ വർഷം സെന്ററുകളിലെ ജനസംഖ്യയിൽ 19 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് ഹിഖ്വയുടെ റിപ്പോർട്ട്. 44 ശതമാനം സെന്ററുകളും കഴിഞ്ഞ വർഷം നിറഞ്ഞ് കവിഞ്ഞിരുന്നു. ഹിഖ്വയ്ക്ക് കീഴിൽ രാജ്യത്ത് 30 അക്കൊമഡേഷൻ സെന്ററുകളാണ് ഉള്ളത്. രാജ്യത്ത് അഭയം തേടിയവരിൽ 10 ശതമാനം പേരെയാണ് ഈ സെന്ററുകളിൽ പാർപ്പിച്ചിട്ടുള്ളത്.
ഡബ്ലിൻ: ഗൾഫ് നാടുകളിലുള്ള ഐറിഷ് പൗരന്മാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം. ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ആൻഡ് ഡയസ്‌പോറ സഹമന്ത്രി നീൽ റിച്ച്മണ്ടാണ് നിർദ്ദേശം നൽകിയതായി വ്യക്തമാക്കിയത്. മേഖലയിലുള്ളവർ സർക്കാർ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 22,000 ഐറിഷ് പൗരന്മാരാണ് ഗൾഫ് മേഖലകളിൽ ഉള്ളത്. ഇവരെ നാട്ടിലെത്തിക്കാനുള്ള വഴികൾ ആലോചിക്കുകയാണ് സർക്കാർ. ഐറിഷ് പൗരന്മാർ വിമാന കമ്പനികളുമായി അടിയ്ക്കടി ബന്ധപ്പെടണം. ഒരിക്കലും വിമാനത്താവളങ്ങളിൽ നേരിട്ട് എത്തരുത്. സഹായങ്ങൾക്കായി എംബസിയുടെ ഹൈൽപ്പ്‌ലൈൻ സേവനങ്ങൾ ലഭ്യമാണെന്നും നീൽ റിച്ച്മണ്ട് കൂട്ടിച്ചേർത്തു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
