ഡബ്ലിൻ: ഖത്തറിൽ നിന്നുള്ള ഭയാനകമായ അന്തരീക്ഷം വ്യക്തമാക്കി ഡബ്ലിൻ സ്വദേശിയായ യുവാവ്. ദോഹയിൽ നിന്നുള്ള വിവരങ്ങളാണ് 19 കാരനായ ക്രിസ്റ്റിയൻ വാൽഷ് പങ്കുവയ്ക്കുന്നത്. ഇയാളുടെ ഇരട്ടസഹോദരനും ദോഹയിൽ കുടുങ്ങിയിരിക്കുകയാണ്.
മിസൈലുകളുടെ ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയുന്നുണ്ടെന്ന് വാൽഷ് പറയുന്നു. ദോഹയുടെ ആകാശത്ത് മിസൈലുകൾ പൊട്ടിത്തെറിച്ചപ്പോൾ ലോകം അവസാനിക്കാൻ പോകുകയാണെന്ന് കരുതിയെന്നും വാൽഷ് വ്യക്തമാക്കുന്നു. ശനിയാഴ്ച തായ്ലൻഡിൽ നിന്നും ഡബ്ലിനിലേക്കുള്ള കണക്ഷൻ ഫ്ളൈറ്റ് റദ്ദാക്കിയതിനെ തുടർന്നായിരുന്നു ഇരുവരും കുടുങ്ങിയത്.
Discussion about this post

