- നഴ്സിന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടം; കൗമാരക്കാരൻ അറസ്റ്റിൽ
- നിർമ്മാണ തൊഴിലാളികളെ തിരികെ എത്തിക്കാൻ ചിലവ് 4 ലക്ഷം യൂറോ; കണക്കുകൾ പുറത്ത്
- ക്ലെയറിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
- 20 വർഷം നീണ്ട നിയമപോരാട്ടത്തിന് അവസാനം; മീത്തിലെ വീട് പൊളിച്ച് മാറ്റും
- താപനില 18 ഡിഗ്രി സെൽഷ്യസിൽ എത്തും; അയർലൻഡിൽ ചൂട്
- ലിഫി വാലിയിൽ പരിഭ്രാന്തി സൃഷ്ടിച്ച സംഭവം; പ്രതിയ്ക്കെതിരെ കേസ്
- അയർലൻഡിൽ നഴ്സുമാരുടെ എണ്ണം കൂടി
- ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം അയർലൻഡിൽ ഇറക്കി; കാരണം സാങ്കേതിക തകരാർ
Author: sreejithakvijayan
ബെൽഫാസ്റ്റ്: ബാലിമെനയിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ആഴ്ച നാല് പേർക്കെതിരെ കൂടി പോലീസ് കപാല കുറ്റം ചുമത്തി. രണ്ട് കൗമാരക്കാർ ഉൾപ്പെടെ കുറ്റം ചുമത്തിയവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ച 16 വയസ്സുള്ള ആൺ കുട്ടിയെയും 21 വയസ്സുള്ള യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബുധനാഴ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അറസ്റ്റിലായ മറ്റൊരു 19 കാരനെ വെള്ളിയാഴ്ചയാണ് കോടതിയിൽ ഹാജരാക്കിയത്.
ഡബ്ലിൻ: ശരീര ഭാരം കുറയ്ക്കുന്നതിനായുള്ള മരുന്നുകൾ പാൻക്രിയാറ്റിസിന് കാരണമാകുന്നതായി മുന്നറിയിപ്പ്. ഹെൽത്ത് പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അയർലന്റിൽ പൊതുവെ ഇത്തരം കേസുകൾ കുറവാണെങ്കിലും ശരീരഭാരം കുറയ്ക്കാൻ മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപായി ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണം. പാർശ്വഫലങ്ങളെ തുടർന്ന് എൽപിജി മരുന്നുകളായ ഒസെംപിക്, മൗഞ്ചാരോ എന്നീ മരുന്നുകൾക്കെതിരെ യുകെയിൽ അന്വേഷണം നടക്കുകയാണെന്നും എച്ച്പിആർഎ വ്യക്തമാക്കി. ഡോക്ടർമാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് എച്ച്എസ്ഇയിലെ പ്രൊഫസർ. ഡൊണാൾ ഒ ഷിയ പറഞ്ഞു. ഇത്തരം മരുന്നുകൾ ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇതിന് പുറമേ തലകറക്കം, ഛർദ്ദി, മലബന്ധം എന്നിവയ്ക്കും കാരണമാകും. തെറ്റായ രീതിയിലുള്ള സ്വയം ചികിത്സയെ തുടർന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമായി നിരവധി പേർ ആശുപത്രികളിൽ എത്താറുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കരുത് എന്നും ഷിയ വ്യക്തമാക്കി.
ബെൽഫാസ്റ്റ്: ആൻഡ്രിം കൗണ്ടിയിൽ എടിഎം മോഷണം പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീൻഐലന്റിലെ അപ്പർ റോഡ് മേഖലയിലെ കടയിലെ ചുമരിൽ ഘടിപ്പിച്ച എടിഎം മെഷീനാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവം കണ്ടവരോ, മോഷ്ടാവിനെക്കുറിച്ച് അറിയുന്നവരോ, മോഷ്ടാവിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവരോ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ പുതുതായി നിർമ്മിക്കുന്ന ചലിപ്പിക്കാവുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടുത്ത വർഷം പാലം പൊതുജനങ്ങൾക്കായി തുറന്ന് നൽകും. സൈക്കിൾ യാത്രികർക്കും കാൽനട യാത്രികർക്കും മാത്രമാണ് പാലത്തിലൂടെ സഞ്ചരിക്കാൻ അനുമതിയുള്ളത്. വാട്ടർഫോർഡ് നോർത്ത് ക്വയിസ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 200 മില്യൺ ചിലവ് വരുന്ന പദ്ധതിയുടെ പ്രധാന ഭാഗമാണ് പാലം. കപ്പലുകൾക്ക് പോകേണ്ടിവരുമ്പോൾ ഈ പാലം രണ്ട് വശത്തേയ്ക്കായി ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്വിൻ ലീഫ് ബാസ്‌ക്യൂൾ സ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
പോർട്‌ളീഷ്: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനും നടനുമായ ബേസിൽ ജോസഫിനെ വരവേൽക്കാൻ പോർട്‌ളീഷിലെ മലയാളി സമൂഹം. മിഡ്‌ലാന്റ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് (UTSAV) 2025 നായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ജൂലൈ 5 നാണ് പരിപാടി. പോർട്‌ളീഷിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ഫെസ്റ്റാണ് അടുത്ത ആഴ്ച നടക്കുന്നത്. ബേസിൽ ജോസഫ് മുഖ്യാതിഥിയായി എത്തുന്ന പരിപാടിയിൽ നിരവധി കലാ-കായിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന് പുറമേ ഇന്ത്യയുടെ സ്വാദ് വിളമ്പുന്ന ഇന്ത്യൻ ഫുഡ് സ്റ്റാളുകളും ഒരുക്കുന്നുണ്ട്. മലയാളി മങ്കമാർ അവതരിപ്പിക്കുന്ന തിരുവാതിരയും ഉണ്ട്. വടംവലി, പഞ്ചഗുസ്തി, ഷോർട്പുട്ട്, പുഷ് അപ്പ് തുടങ്ങിയ കായിക മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. ഗംഭീര മ്യൂസിക് ഷോയും, ബെല്ലി ഡാൻസ്, ഇൻഡോനേഷ്യൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറും.
ഡബ്ലിൻ: സീറോ മലബാർ സഭ അയർലന്റ് നാഷണൽ പിതൃവേദിയുടെ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം അടുത്ത മാസം നടക്കും. ജൂലൈ 26 ന് (ശനിയാഴ്ച) തീർത്ഥാടനം നടക്കുമെന്ന് സഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ക്രോഗ് പാട്രിക് മലമുകളിൽ അയർലന്റിലെ എല്ലാ കൗണ്ടികളിൽ നിന്നും, ബെൽഫാസ്റ്റിൽ നിന്നുമുള്ള വിശ്വാസികൾ ഒത്തുചേരുന്ന തീർത്ഥാടനം രാവിലെ 9 മണിക്ക് അടിവാരത്തിൽ നിന്നാണ് ആരംഭിക്കുക. അയർലന്റ് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ ഫാ .ജോസഫ് മാത്യു ഒലിയക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ അടിവാരത്തിൽ കുർബാന നടക്കും. ഇതിന് ശേഷമാണ് മലകയറ്റം . പിതൃവേദി നാഷണൽ ഡയറക്ടർ റവ ഫാ അനീഷ് വഞ്ചിപ്പാറയിൽ, ഡബ്ലിൻ റീജിയണൽ പിതൃവേദി ഡയറക്ടർ റവ ഫാ സിജോ ജോൺ വെങ്കിട്ടക്കൽ, കോർക്ക് റീജിയണൽ പിതൃവേദി ഡയറക്ടർ റവ ഫാ സന്തോഷ് തോമസ് , ഗോൽവേ റീജിയണൽ പിതൃവേദി ഡയറക്ടർ റവ ഫാ റജി കുര്യൻ എന്നവരും, അയർലന്റ് സീറോ മലബാർ സഭയിലെ വിവിധ…
ഡബ്ലിൻ: രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനവും സേവനവും മെച്ചപ്പെടുത്താൻ അയർലന്റ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി പുതിയ ഓൺലൈൻ ഡാഷ് ബോർഡിന്റെ പ്രവർത്തനത്തിന് ആരംഭം കുറിച്ചു. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരോഗ്യപ്രവർത്തകരുടെ ജോലി സമയം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനം പ്രവർത്തനക്ഷമം ആക്കിയിരിക്കുന്നത്. സ്ഥിതിവിവരക്കണക്കുകളെ പുതിയ ഫോർമാറ്റുകളിലേക്ക് സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വിലയിരുത്തുന്നതാണ് പുതിയ ഓൺലൈൻ ഡാഷ്‌ബോർഡ്. ഇത് പൊതജനങ്ങൾക്ക് ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റ്, ഡിസ്ചാർജ് തുടങ്ങിയവ മനസിലാക്കുന്നതിന് ഈ സംവിധാനം പ്രയോജനകരമാണ്. ആശുപത്രി മാനേജ്‌മെന്റുകൾക്ക് അവരുടെ പ്രവർത്തനങ്ങളെ സമാന സ്ഥാപനങ്ങളുമായി ഒത്തുനോക്കാനും ഇതുവഴി സ്വന്തം പ്രവർത്തനം മെച്ചപ്പെടുത്താനും പുതിയ സംവിധാനം സഹായിക്കും.
ഡബ്ലിൻ: വടക്കൻ ഡബ്ലിനിൽ പുതിയ ട്രെയിൻ സ്റ്റേഷൻ പ്രഖ്യാപിച്ച് ഐറിഷ് റെയിൽ. കാബ്രയിലാണ് പുതിയ ട്രെയിൻ സ്റ്റേഷൻ നിലവിൽവരുക. പദ്ധതി നിരവധി യാത്രികർക്ക് ആശ്വാസകരമാകും. ഫീനിക്‌സ് പാർക്ക് ടണൽ ലൈനിലും ഡാർട്ട്+ സൗത്ത് വെസ്റ്റ് റൂട്ടിലുമായിരിക്കും ഈ സ്റ്റേഷൻ. ഡബ്ലിൻ നഗരത്തിലേക്ക് ഇതുവഴി ട്രെയിൻ സർവ്വീസുകൾ ഉണ്ടാകും. ഇതിന് പുറമേ കോർക്ക്, ലിമെറിക്ക്, ഗാൽവേ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ട്രെയിൻ സർവ്വീസുകൾ നിർദ്ദിഷ്ട സ്റ്റേഷൻ വഴിയുണ്ടാകും.
ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. രാജ്യത്തേയ്ക്ക് വിദേശത്ത് നിന്നും അനധികൃതമായി എത്തിച്ച 6.25 മില്യൺ യൂറോയുടെ സിഗരറ്റ് റെവന്യൂ അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മാൽബോറോ എന്ന ബ്രാൻഡിലുള്ള സിഗരറ്റ് ആണ് പിടിച്ചെടുത്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. റോട്ടർഡാമിൽ നിന്നെത്തിയ കണ്ടെയ്‌നറിൽ നിന്നാണ് സിഗരറ്റുകൾ കണ്ടെടുത്തത്. ഇത് വിപണിയിൽ എത്തിയാൽ ഖജനാവിന് 4.9 മില്യൺ യൂറോയുടെ നഷ്ടം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 2001 ലെ സാമ്പത്തിക നിയമത്തിലെ 141ാം വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കിൽഡെയർ: മെയ്‌നൂത്തിലെ ടെസ്‌കോ എക്‌സ്ട്രാ ഷോപ്പിംഗ് സെന്ററിന് മുൻപിലുള്ള കാരവൻ എടുത്തുമാറ്റാൻ ഉത്തരവ്. ഷോപ്പിംഗ് സെന്റർ അധികൃതർ നൽകിയ പരാതിയിൽ ഹൈക്കോടതിയാണ് അനുകൂല നടപടി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ കാരവൻ സ്ഥലത്ത് നിന്നും നീക്കം ചെയ്യണം എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഷോപ്പിംഗ് സെന്ററിന്റെ മുൻഭാഗത്തെ പ്രധാന റോഡിലാണ് കാരവൻ നിർത്തിയിട്ടിരിക്കുന്നത്. നിലവിൽ സാന്ദ്ര ഒ ബ്രിയനും ഇവരുടെ മകൾ വാലന്റൈൻ ഒ ബ്രിയനുമാണ് ഇവിടെ താമസം. ഒരു മാസം മുൻപാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്. കാരവൻ ഷോപ്പിംഗ് സെന്ററിൽ എത്തുന്നവർക്ക് തടസ്സം സൃഷ്ടിക്കുന്നതായി നിരവധി തവണ ഷോപ്പിംഗ് സെന്റർ അധികൃതർ ഇവരെ അറിയിച്ചിരുന്നു. എന്നാൽ അമ്മയും മകളും ഇവിടെ തന്നെ തുടർന്നു. ഇതോടെ സ്ഥലത്ത് അനധികൃതമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷോപ്പിംഗ് സെന്റർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
