ബെൽഫാസ്റ്റ്: ബാലിമെനയിലെ വംശീയ കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. ഇതുവരെ 41 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം കഴിഞ്ഞ ആഴ്ച നാല് പേർക്കെതിരെ കൂടി പോലീസ് കപാല കുറ്റം ചുമത്തി.
രണ്ട് കൗമാരക്കാർ ഉൾപ്പെടെ കുറ്റം ചുമത്തിയവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ആഴ്ച 16 വയസ്സുള്ള ആൺ കുട്ടിയെയും 21 വയസ്സുള്ള യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ബുധനാഴ് കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അറസ്റ്റിലായ മറ്റൊരു 19 കാരനെ വെള്ളിയാഴ്ചയാണ് കോടതിയിൽ ഹാജരാക്കിയത്.
Discussion about this post

