മീത്ത്: കൗണ്ടി മീത്തിൽ ആസൂത്രണ അനുമതിയില്ലാതെ നിർമ്മിച്ച വീട് പൊളിച്ച് മാറ്റും. ഇതോടെ 20 വർഷം നീണ്ട നിയമപോരാട്ടവും അവസാനിക്കും. മീത്തിലെ
ബോഹെർമീനിലുള്ള വീടാണ് പൊളിച്ച് മാറ്റുക.
ക്രിസ് മുറെയുടെ വീടാണ് പൊളിച്ച് മാറ്റുന്നത്. 2006 ൽ ആയിരുന്നു 577 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീട് നിർമ്മിച്ചത്. ഇതിന് മീത്ത് കൗണ്ടി കൗൺസിൽ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ ക്രിസ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു. ഇതോടെ കൗണ്ടി കൗൺസിലും മുറെയും തമ്മിലുള്ള നിയമ പോരാട്ടം ആരംഭിച്ചു. സുപ്രീംകോടതിയിൽവരെ കേസ് എത്തി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി വീട് പൊളിച്ച് മാറ്റാൻ ഉത്തരവ് ഇടുകയായിരുന്നു.
Discussion about this post

