വാട്ടർഫോർഡ്: വാട്ടർഫോർഡ് സിറ്റിയിൽ പുതുതായി നിർമ്മിക്കുന്ന ചലിപ്പിക്കാവുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അടുത്ത വർഷം പാലം പൊതുജനങ്ങൾക്കായി തുറന്ന് നൽകും. സൈക്കിൾ യാത്രികർക്കും കാൽനട യാത്രികർക്കും മാത്രമാണ് പാലത്തിലൂടെ സഞ്ചരിക്കാൻ അനുമതിയുള്ളത്.
വാട്ടർഫോർഡ് നോർത്ത് ക്വയിസ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 200 മില്യൺ ചിലവ് വരുന്ന പദ്ധതിയുടെ പ്രധാന ഭാഗമാണ് പാലം. കപ്പലുകൾക്ക് പോകേണ്ടിവരുമ്പോൾ ഈ പാലം രണ്ട് വശത്തേയ്ക്കായി ഉയരുന്ന തരത്തിലാണ് നിർമ്മാണം. ട്വിൻ ലീഫ് ബാസ്ക്യൂൾ സ്പാൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
Discussion about this post

