Author: sreejithakvijayan

കിൽഡെയർ: ലെയ്ക്‌സ്‌ലിപ്പിലുള്ള പ്ലാന്റിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ ഇന്റൽ. ഇക്കാര്യം കമ്പനി സർക്കാരിനെ അറിയിച്ചു. 195 ജീവനക്കാർക്കാണ് ഇന്റലിന്റെ നടപടിയെ തുടർന്ന് തൊഴിൽ നഷ്ടമാകുക. ഇക്കഴിഞ്ഞ ഏപ്രിലിൽ ആഗോളതലത്തിൽ 20 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ലെയ്ക്‌സ്‌ലിപ്പിലെ പ്ലാന്റിൽ നിന്നും 195 പേരെ പുറത്താക്കുന്നത്. ഇവിടെ നിലവിൽ 4900 ജീവനക്കാരാണ് ഉള്ളത്. 2024 ലും സമാനമായ രീതിയിൽ ഇന്റൽ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.

Read More

ഡബ്ലിൻ: അയർലന്റിൽ ആദ്യ ജിഹാദി ആക്രമണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആശങ്ക. യൂറോപ്പിലാകമാനം തീവ്രവാദശക്തികൾ പടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. അധികം വൈകാതെ അയർലന്റിലും തീവ്രവാദശക്തികൾ പിടിമുറുക്കുമെന്നും പുതുതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. യൂറോപ്പ് നിലവിൽ പതിനായിരക്കണക്കിന് ജിഹാദി തീവ്രവാദശക്തികളുടെ വാസസ്ഥലമാണെന്നാണ് യൂറോപോൾ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിനെ സംഘർഷഭരിതമാക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യം. ഓരോ ദിവസം യൂറോപ്പിനെ ലക്ഷ്യമിട്ട് തീവ്രവാദികൾ നുഴഞ്ഞുകയറുന്നുണ്ട്. ഇസ്രായേൽ – പലസ്തീൻ സംഘർഷം, ഇസ്രായേൽ- ഇറാൻ സംഘർഷം എന്നിവ മുതലെടുത്തും, സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളിൽ ആകൃഷ്ടരായുമാണ് ഇവർ യൂറോപ്പിൽ താവളമുറപ്പിക്കുന്നതെന്നും യൂറോപോൾ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Read More

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. ഡബ്ലിൻ 15 ലെ കാസിൽകുരാഗ് പാർക്കിലെ താമസക്കാരനായ ആൻഡ്രെ കോണ്ടഗാരി എന്ന 26 കാരനാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. പഠിതാവിന് പകരമായി ഡ്രൈവിംഗ് തിയറി ടെസ്റ്റ് എഴുതാൻ എത്തിയതായിരുന്നു ആൻഡ്രെ. ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയുടെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് രണ്ട് ഗുഢാലോചന കുറ്റങ്ങൾ ചുമത്തി.

Read More

ഡബ്ലിൻ: രണ്ടാമത് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ചികിത്സ നൽകാൻ അയർലന്റ് ആരോഗ്യവകുപ്പ്. ഐവിഎഫ് ഉൾപ്പെടെയുള്ള ചികിത്സകൾ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്‌നീൽ പ്രഖ്യാപിച്ചു. സേവനം തിങ്കളാഴ്ച മുതൽ നിലവിൽ വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യ പ്രസവത്തിന് ശേഷം പിന്നീട് ഗർഭിണിയാകാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് അഥവാ സെക്കന്ററി ഇൻഫെർട്ടിലിറ്റി അനുഭവിക്കുന്നവർക്കാണ് സർക്കാർ സൗജന്യ ചികിത്സ നൽകുന്നത്. ഇതിന് പുറമേ സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് അകത്തുള്ള ദമ്പതികൾക്കും ചികിത്സലഭിക്കും. ഐവിഎഫ്, ഐസിഎസ്‌ഐ എന്നീ ചികിത്സകളാണ് സൗജന്യമായി നൽകുന്നത്. ഇവ സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന ചികിത്സാ രീതികളാണ്.

Read More

ഡബ്ലിൻ: മെയ് മാസത്തിൽ അയർലന്റിൽ അപ്രൂവ് ചെയ്യപ്പെടുന്ന മോർട്ട്‌ഗേജുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം മെയിൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ ആകെ അപ്രൂവ് ചെയ്യപ്പെടുന്ന മോർട്ട്‌ഗേജുകളുടെ മൂല്യം 12 മാസത്തിനിടെ 18 ശതമാനം വർദ്ധിച്ചു. ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്‌സ് ഫെഡറേഷനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ അപ്രൂവ് ചെയ്യപ്പെടുന്ന മോർട്ട്‌ഗേജുകളുടെ എണ്ണം 18 ശതമാനം വർദ്ധിച്ചതോടെ മെയിൽ 14.1 ബില്യൺ എന്ന റെക്കോർഡ് നേട്ടത്തിൽ എത്തി. മെയ്‌വരെയുള്ള 12 മാസത്തിനിടെ 43,070 മോർട്ട്‌ഗേജുകളാണ് അപ്രൂവ് ചെയ്തത്. റീമോർട്ട്‌ഗേജ് അല്ലെങ്കിൽ മോർട്ട്‌ഗേജ് സ്വിച്ചിംഗ് നടത്തുന്നവരുടെ എണ്ണത്തിലും ഉണ്ട് വർദ്ധനവ്. ഇക്കൂട്ടരുടെ എണ്ണത്തിൽ 66.9 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Read More

ബെൽഫാസ്റ്റ്: ബാലിമെന സ്ട്രീറ്റിൽ സ്ലറി ഒഴിച്ച് 19 കാരൻ. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രൈഡ് പരേഡ് നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സംഭവം. പരേഡിന്റെ അവസാന പോയിന്റായ ഗ്രീൻവെയ്ൽ സ്ട്രീറ്റിൽ ആയിരുന്നു സ്ലറി ഒഴിച്ചത്. പുലർച്ചെ 2.55 നായിരുന്നു സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ അന്വേഷണം ആരംഭിക്കുകയായിരുന്നു. നിലവിൽ 19 കാരൻ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കൗമാരക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ ക്രിമിനൽ നാശനഷ്ടം വരുത്തിയതുമായി ബന്ധപ്പെട്ടാണ് കൗമാരക്കാരനെതിരെ കേസ് എടുത്തിട്ടുള്ളത്. സംഭവത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കൾ രംഗത്ത് എത്തി.

Read More

ഡബ്ലിൻ: പിടിഎസ്ബി ബാങ്കിന്റെ ഡെബിറ്റ് കാർഡ് സേവനങ്ങൾ തടസ്സപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു ഉപഭോക്താക്കൾക്ക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്താൻ കഴിയാതെ വന്നത്. പരാതികൾ ഉയർന്നതോടെ മാപ്പ് പറഞ്ഞ് പിടിഎസ്ബി ബാങ്ക് അധികൃതർ രംഗത്ത് എത്തി. വെള്ളിയാഴ്ച രാവിലെ മുതലായിരുന്നു ഡെബിറ്റ് കാർഡ് സേവനങ്ങൾ തടസ്സപ്പെട്ടത്. പണമിടപാട് നടത്താൻ കഴിയാതെ വന്നതോടെ ഉപഭോക്താക്കൾ ബാങ്കുമായി ബന്ധപ്പെടുകയായിരുന്നു. മൂന്നാം കക്ഷി പേയ്മെന്റ് സൊല്യൂഷൻ ദാതാവായ ടിഎസ്‌വൈഎസുമായി  ബന്ധപ്പെട്ടാണ് തടസ്സം നേരിട്ടത് എന്നാണ് വിവരം.

Read More

ഡബ്ലിൻ: അയർലന്റിൽ ഫോൺ ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പിൽ വലിയ വർദ്ധനവ്. ഇത്തരം തട്ടിപ്പുകളിൽ 300 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് അലീഡ് ഐറിഷ് ബാങ്കിന്റെ ഫ്രോഡ് ട്രെന്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ വർഷം ജനുവരി മുതൽ മെയ് വരെ ഇത്തരം തട്ടിപ്പിൽ 27 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള തട്ടിപ്പിനെതിരെ നിരവധി തവണ ബാങ്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും തട്ടിപ്പ് കുറയാത്തത് അധികൃതരിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും ഇക്കാലയളവിൽ കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുടെ എണ്ണത്തിൽ 6 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബാലിമുനിൽ ഉണ്ടായ അപകടത്തിൽ 20 വയസ്സുള്ള യുവാവിനാണ് ജീവൻ നഷ്ടമായത്. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ബാൽബുച്ചർ ലെയിനിൽവച്ചായിരുന്നു അപകടം ഉണ്ടായത്. നടന്നുപോകുകയായിരുന്ന യുവാവിനെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്ന് ചൂട് കൂടിയ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ഇന്ന് അന്തരീക്ഷ താപനില 22 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തും. ഈർപ്പമുള്ള അന്തരീക്ഷം ആയിരിക്കും ഇന്ന് അനുഭവപ്പെടുക. രാവിലെ മേഘാവൃതമായ കാലാവസ്ഥയാകും പലയിടങ്ങളിലും അനുഭവപ്പെടുക. ചിലയിടങ്ങളിൽ നേരിയ ചാറ്റൽ മഴയും ലഭിക്കും. എന്നാൽ പിന്നീട് നല്ല തെളിഞ്ഞ കാലാവസ്ഥയാകും ഉണ്ടാകുക. 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാകും ഇന്ന് താപനില ഉയരുക. സമാന കാലാവസ്ഥയാണ് നാളെയും പ്രതീക്ഷിക്കുന്നത്. നാളെ താപനില വീണ്ടും ഉയരും. 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും നാളെ അനുഭവപ്പെടുക എന്നും മെറ്റ് ഐറാൻ അറിയിച്ചു.

Read More