ബെൽഫാസ്റ്റ്: ആൻഡ്രിം കൗണ്ടിയിൽ എടിഎം മോഷണം പോയി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീൻഐലന്റിലെ അപ്പർ റോഡ് മേഖലയിലെ കടയിലെ ചുമരിൽ ഘടിപ്പിച്ച എടിഎം മെഷീനാണ് മോഷണം പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. സംഭവം കണ്ടവരോ, മോഷ്ടാവിനെക്കുറിച്ച് അറിയുന്നവരോ, മോഷ്ടാവിന്റെ ദൃശ്യങ്ങൾ കൈവശമുള്ളവരോ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
Discussion about this post

